ബോയ്സ് ലോക്കര്‍ റൂം എന്ന ഇന്‍സ്റ്റഗ്രാം ചാറ്റ് റൂമില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയ വിദ്യാര്ഥിസംഘത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത് എല്ലാവരെയും ഞെട്ടിപ്പിച്ചതാണ്. ഡല്‍ഹിയിലെ പ്രശസ്തമായ അഞ്ച് സ്കൂളിലെ 11,12 ക്ലാസ്സുകളില്‍ പഠിക്കുന്ന 20 പേരാണ് ഇതിനുപിന്നിലെന്ന് പോലീസ് സൈബര്‍ സെല്‍ കണ്ടെത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരങ്ങള്‍ രംഗത്ത്. സോനം കപൂർ, സിദ്ധാർഥ് ചതുർവേദി, സ്വര ഭാസ്കർ തുടങ്ങിയവര്‍ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു.
ആൺകുട്ടികൾ ഇങ്ങനെ നശിച്ചു പോയതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾക്കാണെന്ന് നടി സോനം കപൂർ പറയുന്നു. മനുഷ്യരോട് ബഹുമാനമില്ലാത്ത തരത്തിൽ സ്വന്തം കുട്ടികളെ വലുതാക്കിയ മാതാപിതാക്കളും ഒരുപോലെ കുറ്റക്കാരാണെന്ന് സോനം പങ്കുവച്ചു.
വിഷം വമിക്കുന്ന ആണത്ത ബോധം ചെറുപ്പത്തിൽ തന്നെ കുട്ടികളെ ഏങ്ങിനെ പിടികൂടും എന്നതാണ് ലോക്കർ റൂം സംഭവം നമുക്ക് കാണിച്ചു തരുന്നത്. മാതാപിതാക്കളും അധ്യാപകരും ഈ പ്രശ്നത്തെ ഗൗരവത്തോടെ സമീപിക്കണം. ബലാത്സംഗം ചെയ്തയാളെ തൂക്കിക്കൊല്ലുന്നതല്ല, ബലാത്സംഗം ചെയ്യുന്നവരെ സൃഷ്ടിച്ചെടുക്കുന്ന മാനസികാവസ്ഥയെയാണ് നാം കടന്നാക്രമിക്കേണ്ടത്’- സ്വര കുറിക്കുന്നു
Post Your Comments