Latest NewsNEWS

എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലതെ ഞങ്ങളെ വിട്ട് പോയത് ; ഇ.കെ നായനാരെ പുകഴ്ത്തി സുരേഷ്‌ഗോപി

കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി അന്തരിച്ചു പോയ ഇ.കെ നായനാരെ പുകഴ്ത്തി ബിജെപി എംപിയും മലാളികളുടെ പ്രിയനടനുമായ സുരേഷ്‌ഗോപി. ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇ.കെ നായനാര്‍ നടപ്പിലാക്കിയിരുന്ന ഫോണ്‍ ഇന്‍ പ്രോഗ്രാമായ മപഖ്യമന്ത്രിയോട് ചോദിക്കാം എന്ന പരിപാടിയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലതെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയുടെ സാനിധ്യം വളരെ ആവശ്യമായിരുന്നതെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു. ജനങ്ങളുമായി വളരെ സൗഹൃദത്തില്‍ ഇടപഴകുകയും ജനങ്ങള്‍ക്കിടയിലും മാധ്യമങ്ങള്‍ക്കടയിലും വലിയ ബന്ധം കാത്തു സൂക്ഷിക്കുകയും ചെയ്ത വ്യക്തിയും മുഖ്യമന്ത്രിയുമായിരുന്നു ഇ.കെ നായനാര്‍.

സുരേഷ്‌ഗോപിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു…..
എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലതെ ഞങ്ങളെ വിട്ട് പോയത്.
ഇപ്പോഴാണ് ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയുടെ സാനിധ്യം വളരെ ആവശ്യമായിരുന്നത്.
സഖാവ് E.K Nayanar

https://www.facebook.com/ActorSureshGopi/videos/256831748794120

shortlink

Related Articles

Post Your Comments


Back to top button