GeneralLatest NewsMollywood

എനിക്ക് ബാലുവിനെ ഓർമിക്കാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട, അവൻ എപ്പോഴും മനസിലുണ്ട്; ബാലഭാസ്കറിനെ കുറിച്ച്‌ വിധു

ക്രിയാത്മകമായി ഓരോന്ന് ചെയ്യാൻ വളരെ മികച്ച ആശയങ്ങൾ ഉള്ളയാളാണ് ബാലു. ലോക്ഡൗൺ ആയിതിനാൽ ഇപ്പോൾ ഞാൻ വീട്ടിലാണ്. ഈ സമയങ്ങളിൽ ബാലു ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തു

സംഗീത പ്രേമികളെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം. ഈ ലോക്ഡൌണ്‍ കാലത്ത് ‘മഴയിലാരോ’ എന്ന ആൽബത്തിൽ ബാലഭാസ്കർ സംഗീതം പകർന്നാലപിച്ച ‘നിൻ ജീവനിൽ…’ എന്ന ഹിറ്റ് ഗാനത്തിനു കവർ പതിപ്പുമായി ഗായകൻ വിധു പ്രതാപ്.

ലോക്ഡൗണിൽ എല്ലാ കലാകാരന്മാരും ക്രിയാത്മകമായി പല കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും ബാലഭാസ്കർ ഉണ്ടായിരുന്നെങ്കിൽ ഇത്തരം കാര്യങ്ങള്‍ ആസ്വാദകരിലേക്ക് എത്തിക്കുമായിരുന്നുവെന്നും ബാലുവിനു വേണ്ടിയാണ് ഈ ഗാനം ഒരുക്കിയതെന്നും വിധു പറയുന്നു.ബാലഭാസ്കർ ചെയ്ത പാട്ടുകളിൽ തനിക്ക് ഏറെ ഇഷ്ടമുള്ള ഗാനമാണിതെന്നും മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിധു പ്രതാപ് പറയുന്നു.

ബാലഭാസ്കറുമായി നീണ്ട സൗഹൃദം വിധുവിനുണ്ടായിരുന്നു. ബാലഭാസ്കർ ഇപ്പോഴും തന്റെ മനസിൽ ഉണ്ടെന്ന് വിധു അഭിമുഖത്തില്‍ പങ്കുവച്ചു. താരത്തിന്റെ വാക്കുകള്‍ഇങ്ങനെ… ”എനിക്ക് ബാലുവിനെ ഓർമിക്കാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. അവൻ എപ്പോഴും എന്റെ മനസിലുണ്ട്. അത്രയ്ക്കും ദൃഢമായിരുന്നു ഞങ്ങൾ തമ്മിലുള്ള സൗഹൃദം. ഈ ലോക്ഡൗൺ ദിനങ്ങളിൽ എല്ലാ കലാകാരന്മാരും ക്രിയാത്മകമായി പല കാര്യങ്ങളും ചെയ്യുന്നുണ്ട്. എല്ലാവരും തങ്ങളുടേതായ കലാസൃഷ്ടികൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. ബാലു ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഇത്തരത്തിൽ പലതും ചെയ്യുമായിരുന്നു. ക്രിയാത്മകമായി ഓരോന്ന് ചെയ്യാൻ വളരെ മികച്ച ആശയങ്ങൾ ഉള്ളയാളാണ് ബാലു. ലോക്ഡൗൺ ആയിതിനാൽ ഇപ്പോൾ ഞാൻ വീട്ടിലാണ്. ഈ സമയങ്ങളിൽ ബാലു ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തു. എന്തോ പെട്ടന്ന് ബാലുവിന്റെ ഒരു പാട്ട് പാടണമെന്ന് തോന്നി. ബാലു ചെയ്ത പാട്ടുകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടാണ് ‘മഴയിലാരോ’ എന്ന ആൽബത്തിലെ ഈ ഗാനം. അവനു വേണ്ടിയാണ് ഈ കവർ ഗാനം ചെയ്തത്’

ബാലഭാസ്കറിന്റെ പാട്ട് വീണ്ടും ആസ്വദിക്കാൻ അവസരം നൽകിയതിന് നിരവധി പേർ വിധു പ്രതാപിനു അഭിനന്ദനവുമായി എത്തി.

shortlink

Related Articles

Post Your Comments


Back to top button