
കഴിഞ്ഞ ദിവസം ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്ബോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണെന്നു തുറന്നു പറഞ്ഞതിന്റെ പേരില്‍ തെന്നിന്ത്യന്‍ താരം ജ്യോതികയുടെ പരാമര്‍ശം വിവാദമായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി വരലക്ഷ്മി.
”ഇന്ത്യയില്‍ എല്ലാ പൗരന്മാര്ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഏത് സോഷ്യല്‍ മീഡിയയിലും വിദ്വേഷ പ്രചാരകരുണ്ട്. അഭിനേതാക്കള്‍ എന്ന നിലയ്ക്ക് ചെയ്യാവുന്ന കാര്യം അവയെ അവഗണിക്കുക എന്നതാണ്. ജ്യോതിക ഉദ്ദേശിച്ചത് എന്താണെന്ന് എനിക്കറിയാം. അവര്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. ഒരു വിഭാഗം ചര്‍ച്ച ആരംഭിക്കുകയും വിദ്വേഷം പടര്‍ത്തുകയും ചെയ്യുന്നു. അവര്‍ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെ, ചോദ്യങ്ങള്‍ ചോദിക്കുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ നിര്‍ത്തണം മാത്രമല്ല ഞാനന്തായാലും അങ്ങനെ ചെയ്യാനില്ല’, വരലക്ഷ്മി പറഞ്ഞു.
Post Your Comments