GeneralLatest NewsMovie GossipsTV Shows

ഉപ്പുംമുളകും താരം ലച്ചുവിന്റെ വിവാഹം കഴിഞ്ഞോ? പ്രതികരണവുമായി ജൂഹി

ഡോക്ടര്‍ റോവിനുമായി പ്രണയത്തിലാണ് താനെന്ന് ജൂഹി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ഉപ്പും മുളകുമെന്ന പരമ്പരയിലെ ലച്ചുവായി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ജൂഹി റുസ്തഗി. ഷോ ആയിരം എപ്പിസോഡിലേക്ക് കടന്നതിന് പിന്നാലെ ലച്ചുവിന്റെ വിവാഹം കാണിച്ചിരുന്നു. അതിനു പിന്നാലെ താരം ഷോയില്‍ നിന്നും പിന്മാറിയി.

ഡോക്ടര്‍ റോവിനുമായി പ്രണയത്തിലാണ് താനെന്ന് ജൂഹി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഉപ്പും മുളകും സംവിധായകന്റെ സിനിമയുടെ പൂജയ്ക്കായി ഇരുവരും ഒരുമിച്ചാണ് എത്തിയത ചര്ച്ചയായി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ടായിരുന്നു. ഇപ്പോള്‍ റോവിനുമായുള്ള ജൂഹി വിവാഹിതയായെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. ഇതേക്കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ജൂഹി റുസ്തഗി. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. വിവാഹത്തെക്കുറിച്ച് വരുന്നത് ഫേക്ക് ന്യൂസാണ് എന്നാണു ജൂഹിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button