ഹേ ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരറാണി തൃഷയുടെ 37-ാം പിറന്നാളാണ് ഇന്ന്. സിനിമാലോകവും സുഹൃത്തുക്കളും താരത്തിന് ആശംസകളുമായി എത്തിയിരിക്കുകായാണ്. ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ തൃഷയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഖുശ്ബു, രാധിക ശരത് കുമാര്‍, അതുല്യ രവി, സംവിധായകനായ രാജേഷ് എം ശെല്‍വ, അര്‍ച്ചന കല്‍പ്പാത്തി എന്നിവര്‍ രംഗത്തെത്തി.
“നീയൊരു യഥാര്‍ത്ഥ ദേവതയാണ്, ഏറ്റവും വലിയ പോരാളി, എപ്പോഴും ഉന്നതങ്ങളില്‍ നില്ക്കുന്നവള്. സന്തോഷവും പുഞ്ചിരിയും കൂടുതല്‍ വിജയവും ആരോഗ്യവും ആശംസിക്കുന്നു.” ശ്രീദേവി ശ്രീധര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അയല്‍വീട്ടിലെ പെണ്‍കുട്ടി, ബുദ്ധിയും സൗന്ദര്യവും ഒത്തിണങ്ങിയ, മാലാഖമാരുടെ മുഖമുള്ള പെണ്‍കുട്ടി എന്നും ശ്രീദേവി ശ്രീധര്‍ തൃഷയെ വിശേിപ്പിക്കുന്നുണ്ട്
കീര്‍ത്തി സുരേഷിനും തൃഷയ്ക്കും ഒപ്പമുള്ള ഒരു സെല്‍ഫി പങ്കുവച്ചുകൊണ്ടാണ് രാധിക ശരത്കുമാറിന്റെ ആശംസ. “എപ്പോഴും കരുത്തോടെയും പോസിറ്റീവായും ഇരിക്കൂ. ഉടനെ തന്നെ കാണാമെന്നു പ്രതീക്ഷിക്കുന്നു. സ്നേഹം.”
“സുന്ദരിമായ പെണ്‍കുട്ടി. നിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നുവെച്ചാല്‍ നീയൊട്ടും മാറിയിട്ടില്ല എന്നതാണ്. നീയിപ്പോഴും അതേ ഉല്ലാസവതിയും സന്തോഷവതിയും സുന്ദരിയുമായ വ്യക്തി തന്നെ. സ്നേഹം, സന്തോഷം, ആരോഗ്യം, സമ്ബത്ത് എന്നിവ സമൃദ്ധമായി നിന്റെ മേല്‍ ചൊരിയട്ടെ. ജന്മദിനാശംസകള് പ്രിയപ്പെട്ടവളേ.” ഖുശ്ബു കുറിച്ചു.
Post Your Comments