എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായിക മുഖമായിരുന്നു രോഹിണി. മമ്മൂട്ടിയുടെയും, റഹ്മാന്റെയും, മോഹന്‍ലാലിന്‍റെയുമൊക്കെ ഹീറോയിനായി അഭിനയിച്ച തനിക്ക് മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ ബ്രില്ല്യന്‍സ് വളരെ വൈകിയാണ് മനസ്സിലായതെന്ന് രോഹിണി പറയുന്നു. അതിന്റെ കാരണവും രോഹിണി വ്യക്തമാക്കുന്നു.
“ഞാനും ലാല്‍ സാറും കുറേയധികം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു, ‘കുയിലിനെ തേടി’, ‘ഇവിടെ തുടങ്ങുന്നു’, ‘ജനുവരി ഒരു ഓര്‍മ്മ’, ‘പാദമുദ്ര’, അദ്ദേഹത്തിനൊപ്പം ആ അവസരത്തില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിലെ അഭിനയ ശേഷി എത്രത്തോളമാണെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. മോഹന്‍ലാല്‍, റഹ്മാന്‍, എന്നിവരൊക്കെ ഞങ്ങള്‍ക്കൊപ്പമുള്ള ഒരു ഗ്യാങ്ങ് പോലെയായിരുന്നു. ആ അവസരത്തില്‍ ഞാന്‍ മോഹന്‍ലാലിനെ മാറി നിന്ന് നിരീക്ഷിച്ചിരുന്നില്ല. തിലകന്‍ സാര്‍, ഗോപി സാര്‍ എന്നിവരൊക്കെയാണ് ആ സമയത്ത് എന്റെ മനസ്സിലെ മഹാനടന്മാര്‍. പിന്നീട് ഞാന്‍ മലയാള സിനിമയില്‍ അത്ര ആക്ടീവ് അല്ലാതിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ അഭിനയ ശേഷി എത്രത്തോളമാണെന്ന് മനസിലാക്കിയത്. ആന്റണി ക്വിന്‍, ജാക്ക് നിലക്കല്‍സണ്‍ തുടങ്ങിയ ലോക സിനിമയ്ക്ക് മുന്നില്‍ നിര്‍ത്താവുന്ന നടന്മാര്‍ക്കൊപ്പമാണ് ലാല്‍ സാറിന്റെയും സ്ഥാനം”. ഒരു പ്രമുഖ മീഡിയയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രോഹിണി പറയുന്നു.
Post Your Comments