ബോളിവുഡില്‍ സിനിമ ചെയ്തപ്പോള്‍ തനിക്ക് സംഭവിച്ച പിശകിനെക്കുറിച്ച് തുറന്നു പറഞ്ഞു പ്രിയദര്ശന്. മലയാളത്തില്‍ നിന്ന് ബോളിവുഡിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ പാളിപ്പോയ സിനിമകളുടെ പേരെടുത്ത് പറഞ്ഞു കൊന്ദായിരുന്നു പ്രിയദര്ശന് ആത്മവിമര്‍ശനം നടത്തിയത്. അനിയത്തി പ്രാവും, സന്മനസ്സുള്ളവര്ക്ക് സമാധാനവും താന്‍ അവിടെ കൊണ്ട് പോയി പൊട്ടിച്ചു കയ്യില്‍ കൊടുത്ത സിനിമയാണെന്നും പ്രിയദര്ശന് സമ്മതിക്കുന്നു. അതിന്റെ കാരണത്തെക്കുറിച്ചും പ്രിയദര്ശന് വ്യക്തമാക്കുന്നു.
“ഏറ്റവും കൂടുതല്‍ ഫ്ലോപ്പുകള്‍ സംഭവിക്കുന്നത് റീമേക്കുകളിലാണ്. ഒരു മലയാള സിനിമ അതേപടി റീമേക്ക് ചെയ്താല്‍ ഹിന്ദിയില്‍ പരാജയപ്പെടുമെന്നുള്ള കാര്യം തീര്‍ച്ചയാണ്. അതിന്റെ തെളിവാണ് ‘അനിയത്തി പ്രാവ്’, ‘സന്മനസ്സുള്ളവര്ക്ക് സമാധാനം’ തുടങ്ങിയ ചിത്രങ്ങള്‍. പിന്നീട് ഞാന്‍ തന്നെ അത് മനസിലാക്കി. സിനിമയ്ക്ക് ഗ്ലാമറസ് കൊടുത്താല്‍ മാത്രമേ ബോളിവുഡില്‍ സിനിമ വിജയിക്കൂ. ഒരു റിയലസ്റ്റിക് സിനിമയും ഇന്ന് വരെ ബോളിവുഡില്‍ ഓടിയിട്ടില്ല. എന്റര്ടെയ്ന്മെന്റിന്റെ ഹൈറ്റ് എന്ന് പറയുന്ന ഒരു സെക്ഷനാണ് ബോളിവുഡ്. അവിടെ നമ്മള് പോയി റിയലസ്റ്റിക് സിനിമ എക്സ്പിരിമെന്റ് ചെയ്തിട്ടും കാര്യമില്ല”. പ്രിയദര്ശന് പറയുന്നു.
Post Your Comments