Latest NewsMollywood

സിനിമയുടെ പൂജയുടെ സമയത്തും ബേസിലിന് ഒരു അപകടം സംഭവിച്ചിരുന്നു. കാലൊടിഞ്ഞു, സ്റ്റീല്‍ ഇടേണ്ടി വന്നു; നടന്റെ മരണത്തെക്കുറിച്ച് സംവിധായകന്‍

ഹ്രസ്വചിത്രമോ, മ്യൂസിക് ആല്‍ബങ്ങളോ ഒന്നും ചെയ്യാതെയായിരുന്നു തന്റെ ആദ്യ ചിതത്തിലെയ്ക്ക് ബേസില്‍ എത്തിയതെന്നും ഫാറുഖ്

കഴിഞ്ഞ ദിവസം രാത്രി മൂവാറ്റുപുഴയില്‍ വച്ച്‌ ഉണ്ടായ കാര്‍ അപകടത്തില്‍ മലയാളത്തിലെ യുവ നടന്‍ ബേസില്‍ മരണപ്പെട്ടു. ഫാറൂഖ് അഹമ്മദലി സംവിധാനം ചെയ്ത പൂവള്ളിയും കുഞ്ഞാടും എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ബേസിലിനെക്കുറിച്ച് സംവിധായകന്‍ പങ്കുവയ്ക്കുന്നു.

ഫാറൂഖിന്റെ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലായിരുന്നു ബേസില്‍. എന്‍ജിനീയറിങ് കഴിഞ്ഞ് വളരെ പ്രതീക്ഷയോടെയാണ് ബേസില്‍ സിനിമാ രംഗത്തേയ്ക്ക് എത്തിയത്. ഹ്രസ്വചിത്രമോ, മ്യൂസിക് ആല്‍ബങ്ങളോ ഒന്നും ചെയ്യാതെയായിരുന്നു തന്റെ ആദ്യ ചിതത്തിലെയ്ക്ക് ബേസില്‍ എത്തിയതെന്നും ഫാറുഖ് പറഞ്ഞു.

‘ബേസിലിന്‍റെ അച്ഛന്‍ എന്‍റെ സുഹൃത്താണ്. അങ്ങനെയാണ് ഞങ്ങളുടെ സിനിമയിലേക്ക് നായകന് വേണ്ടിയുള്ള ഓഡിഷന്‍ നടക്കുന്നതറിഞ്ഞ് ബേസില്‍ എത്തിയത്. ഇരുപത്തിയൊന്ന് വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഏറെ എനര്‍ജറ്റിക് ആയിരുന്നയാളാണ്. ഞങ്ങള്‍ ക്രിസ്മസ് രാത്രിയിലാണ് പരിചയപ്പെട്ടത്. അങ്ങനെ ഓഡിഷനില പങ്കെടുത്തു. നമ്മുടെ നായകന് വേണ്ടത് ബേസിലിന് ഉണ്ടായിരുന്നു. അങ്ങനെ പൂവള്ളിയും കുഞ്ഞാടും തുടങ്ങി. സിനിമയുടെ പൂജയുടെ സമയത്തും ബേസിലിന് ഒരു അപകടം സംഭവിച്ചിരുന്നു. കാലൊടിഞ്ഞു, സ്റ്റീല്‍ ഇടേണ്ടി വന്നു. അങ്ങനെ ആ ഒടിഞ്ഞ കാലുമായിട്ടായിരുന്നു ബേസില്‍ ആദ്യ സിനിമയില്‍ അഭിനയിച്ചത്’- ഫാറൂഖ് പറഞ്ഞു.

shortlink

Post Your Comments


Back to top button