GeneralHollywoodLatest News

ബാത്ത്ടബിൽ കിടന്ന് കോവിഡ് ജാഗ്രതാ സന്ദേശം; ലോക്ഡൗണ്‍ ലംഘിച്ച് പിറന്നാൾ പാർട്ടിയിൽ മഡോണ

ആന്റിബോഡി ടെസ്റ്റിന് വിധേയയായ മഡോണ ടെസ്റ്റ് പോസിറ്റീവ് ആയതിനെത്തുടർന്ന് കോവിഡിനെ പ്രതിരോധിക്കാൻ തന്റെ ശരീരത്തിന് ശേഷിയുണ്ടെന്ന പ്രതികരണവുമായി രംഗത്തെത്തിയിരുന്നു

ലോകം മുഴുവന്‍ കൊറോണ വ്യാപനത്തിന്റെ ഭീതിയാണ്. ഈ ഘട്ടത്തില്‍ സെലിബ്രിറ്റികള്‍ പലരും ജാഗ്രതാ സന്ദേശം പങ്കുവച്ചു എത്തിയിരുന്നു. ബാത്ത്ടബിൽ കിടന്ന് കോവിഡിനെതിരെ ജാഗ്രതാ സന്ദേശം നടത്തിയതിലൂടെ വിവാദങ്ങളില്‍ നിറഞ്ഞ പോപ് താരം മഡോണ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.

കഴിഞ്ഞ ദിവസം കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി തന്റെ ശരീരത്തിലുണ്ടെന്ന അവകാശവാദവുമായി ഗായിക എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ ലോക്ഡൌണ്‍ ലംഘനം. സുഹൃത്തും ഫൊട്ടോഗ്രഫറുമായ സ്റ്റീവൻ ക്ലെയിന്റെ പിറന്നാൾ പാർട്ടിയിൽ ലോക്ഡൗൺ നിബന്ധനകൾ ലംഘിച്ചുകൊണ്ട് താരം പങ്കെടുത്തത്.

ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയതിനു ശേഷമാണ് സുഹൃത്തിന്റെ ജന്മദിന പാർട്ടിയിൽ മഡോണ പങ്കെടുത്തത്. മുഖാവരണം ധരിക്കാതെ പാർട്ടിയിൽ പങ്കെടുക്കുന്ന മഡോണയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിനെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

ആന്റിബോഡി ടെസ്റ്റിന് വിധേയയായ മഡോണ ടെസ്റ്റ് പോസിറ്റീവ് ആയതിനെത്തുടർന്ന് കോവിഡിനെ പ്രതിരോധിക്കാൻ തന്റെ ശരീരത്തിന് ശേഷിയുണ്ടെന്ന പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്. ”കഴിഞ്ഞ ദിവസം ടെസ്റ്റ് നടത്തിയിരുന്നു. എന്റെ ശരീരത്തിൽ ആന്റിബോഡിയുണ്ടെന്ന് കണ്ടത്തി. അതുകൊണ്ട്, നാളെ ഞാൻ കാറെടുത്ത് ഒരു ദീർഘദൂര ഡ്രൈവിന് ഇറങ്ങും. ജനാലകൾ തുറന്നിട്ട് കോവിഡ് വൈറസുള്ള വായു ശ്വസിക്കും.” താരം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടിയില്‍ പങ്കെടുത്ത താരം വിമര്‍ശനത്തിനു ഇരയാകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button