‘തകര’ എന്നാ സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് മുന്‍പേ ഭരതന്‍ ചെയ്ത വലിയൊരു പരാജയ സിനിമയായിരുന്നു 1978-ല്‍ പുറത്തിറങ്ങിയ ‘ആരവം’. ആരവം എന്ന പരാജയ സിനിമയ്ക്ക് ശേഷം ഭരതന്‍ എടുത്ത തീരുമാനം ഇന്നും തന്റെ മനസ്സില്‍ വലിയൊരു ഓര്‍മ്മയായി തങ്ങി നില്‍പ്പുണ്ടെന്ന് തുറന്നു പറയുകയാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും പ്രശസ്ത നടിയുമായ കെപിഎസി ലളിത.
കെപിഎസി ലളിതയുടെ വാക്കുകള്‍
” ‘ആരവം’ എന്ന സിനിമ വലിയ ഒരു പരാജയമായിരുന്നു. ആ സമയം ചേട്ടന്‍ പറയുമായിരുന്നു ഞാന്‍ പെയിന്‍റ് ചെയ്തിട്ടാണേലും നിന്നെയും പിള്ളേരെയും നോക്കുമെന്ന്. ഞാന്‍ സിനിമ ചെയ്തില്ലെന്ന് പറഞ്ഞു ഒരിക്കലും വിഷമിക്കരുതെന്ന് പറയും. നിര്‍മ്മാതാവ് വിവി ബാബു അടുത്ത പടം ചെയ്യിപ്പിക്കാന്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാനൊരു പൊട്ടിയ സിനിമയുടെ ഡയറക്ടറാണെന്ന്. ഒരു സംവിധായകനും അങ്ങനെ പറഞ്ഞു കാണുമെന്നു തോന്നുന്നില്ല. അതായത് ‘ആരവം’ എന്ന സിനിമയുടെ ആദ്യ ഷോ ഞങ്ങള് പോലും മുഴുവന്‍ കണ്ടില്ല. അത് കണ്ടപ്പോള്‍ മനസ്സിലായി ഈ സിനിമ വിജയിക്കില്ലെന്ന്. ബാബു അടുത്ത പടമെടുക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. “ഇനി ഞാന്‍ ഒരു സിനിമ ചെയ്യുന്നുവെങ്കില്‍ പപ്പന്റെ കഥയെ ചെയ്യുള്ളൂ. അത് ചെയ്യണമെങ്കില്‍ എനിക്ക് നെടുമുടിയും പ്രതാപ് പോത്തനും അഭിനയിക്കണമെന്ന്. എന്നാല്‍ മാത്രമേ ഞാന്‍ പടം ചെയ്യുകയുള്ളൂ.അത് കൊണ്ട് നിങ്ങള്‍ വേറെ ശ്രമിക്കൂ”, എന്ന് ബാബുവിനോട് അദ്ദേഹം പറഞ്ഞു. അപ്പോള്‍ ബാബു പറഞ്ഞു. “ഞാന്‍ റോഡില്‍ ഇറങ്ങി തെണ്ടിയാലും ശരി തന്നെ ഞാന്‍ ഭരതന്റെ സിനിമയെ അടുത്തതായി നിര്‍മ്മിക്കുള്ളൂവെന്ന്”, അങ്ങനെ സംഭവിച്ച സിനിമയാണ് ‘തകര’. കെപിഎസി ലളിത പറയുന്നു.
Post Your Comments