കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കര, വ്യോമ, നാവിക സേനകള്‍ രാജ്യത്തിന്റെ ആദരമര്പ്പിച്ചതില് വിമര്‍ശനാത്മക അഭിപ്രായം പങ്കുവച്ച സംവിധായകന് ജൂഡ് ആന്റണിയ്ക്ക് നേരെ പരിഹാസം. ‘വ്യോമ പുഷ്പ വൃഷ്ടിക്ക് പകരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1000 രൂപ വച്ച് കൊടുത്തിരുന്നേല്‍ എന്ത് നന്നായേനെ’. എന്ന് വിമര്‍ശിച്ച ജൂഡിന്റെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്.
‘സിനിമ എടുക്കുന്ന പൈസ കൊണ്ട് എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആയിരം രൂപ വച്ച് കൊടുത്താല്‍ തീരാവുന്നതേയുള്ളൂ പ്രശ്നം’ എന്നായിരുന്നു ഒരു കമന്റ്. വളരെ രസകരമായൊരു മറുപടിയാണ് ഈ കമന്റിന് ജൂഡ് നല്‍കിയത്.
‘സത്യം, ജനങളുടെ ടാക്സ് കൊണ്ട് സിനിമ എടുക്കുന്നവനെ സുഗതനെ കൊണ്ടു തല്ലിക്കണം’ എന്നാണ് തന്നെ പരിഹസിച്ചയാളോട് ജൂഡ് തിരിച്ചു പറഞ്ഞത്.
Post Your Comments