മലയാളത്തിന്റെ പ്രിയ താരം ഭാവന നവീനുമായുളള വിവാഹത്തിന് പിന്നാലെ മലയാളം സിനിമയില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാവന. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പലഭാവങ്ങളിലുള്ള സെല്‍ഫികള്‍ പങ്കുവെച്ചുകൊണ്ട് ലോക്ക് ഡൗണ്‍ കാലത്തെ തന്റെ ബോറടി തുറന്ന് പറയുകയാണ് താരം.
ഭര്‍ത്താവ് നവീനുമൊത്ത് ഡിന്നര്‍ തയ്യാറാക്കാന്‍ പോകുകയാണെന്നും അപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പങ്കുവെക്കുന്നതെന്നുമൊക്കെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്ന ഹാഷ്ടാഗുകളിലൂടെ ഭാവന പങ്കുവച്ചു. കുറെ സെല്ഫികളെടുത്തു രസിക്കുന്ന ചില രാത്രികള്‍ അടിപൊളിയാണെന്ന തലക്കുറിപ്പോടെ പങ്കുവച്ച ഭാവനയുടെ ചിത്രങ്ങള്‍ ആരാധകര്‍ എത്റെടുത്തുക്കഴിഞ്ഞു
Post Your Comments