GeneralLatest NewsTV Shows

എട്ടുമാസം മുമ്പ് വേര്‍പിരിഞ്ഞു; വിവാഹമോചനത്തെക്കുറിച്ച് നടി മേഘ്‌ന

പ്രതിസന്ധി ഘട്ടമായിരുന്നില്ല അത്. ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവിതത്തിലെ ഒരു പാഠമായാണ് അതിനെ കാണുന്നത്

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് മേഘ്‌ന വിന്‍സെന്റ്. ചന്ദനമഴയെന്ന ഹിറ്റ് പരമ്പരയിലെ അമൃതയായി എത്തിയ മേഘ്നയുടെ വിവാഹ മോചനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ടെലിവിഷന്‍ പരമ്ബരകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഡിംപിള്‍ റോസിന്‍രെ സഹോദരനെയായിരുന്നു മേഘ്‌ന വിവാഹം ചെയ്തത്. വിവാഹമോചന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ പ്രതികരണവുമായി ഡോണ്‍ രംഗത്ത് എത്തിയിരുന്നു.

മേഘ്‌നയുമായുള്ള വിവാഹത്തിന് ഒരു വര്‍ഷത്തെ ആയുസ്സേയുണ്ടായിരുന്നുള്ളൂവെന്നും എട്ടു മാസങ്ങള്‍ക്ക് മുന്പ് നിയമപരമായി വേര്‍പിരിഞ്ഞെന്നും ഡോണ്‍ വെളിപ്പെടുത്തി. ഡോണിന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് മേഘ്‌നയും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു മേഘ്‌ന വിശേഷങ്ങളെക്കുറിച്ച്‌ തുറന്നുപറഞ്ഞത്. ആ അഭിമുഖത്തില്‍ വിവാഹമോചനത്തെക്കുറിച്ച്‌ പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് താരം.

”പ്രതിസന്ധി ഘട്ടമായിരുന്നില്ല അത്. ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവിതത്തിലെ ഒരു പാഠമായാണ് അതിനെ കാണുന്നത്. ജീവിതത്തില്‍ പലവിധ പ്രശ്‌നങ്ങള്‍ തേടിവരാറില്ലേ, അത്തരത്തിലൊരു സംഭവം. പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ വരുമ്ബോള്‍ നമ്മള്‍ തന്നെയാണ് നമ്മുടെ ശക്തി. ബിലീവ് ഇന്‍ യുവര്‍സെല്‍ഫ് ഇതാണ് തന്റെ നയമെന്നും” മേഘ്ന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button