CinemaGeneralLatest NewsMollywoodNEWS

അച്ഛന്‍റെ മരണം എന്‍റെ പത്താം വയസ്സിലായിരുന്നു; ആദ്യമായി വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിച്ച് ഗൗരി നന്ദ

സഹോദരി വിവാഹമൊക്കെ കഴിച്ചു സെറ്റില്‍ഡാണ്

മലയാള സിനിമയില്‍ ഗൗരി നന്ദ നടി വന്നിട്ട് പത്ത് വര്‍ഷമായെങ്കിലും അയ്യപ്പനും കോശിയും എന്ന ചിത്രമാണ്‌ താരത്തെ ജനപ്രിയയാക്കിയത്. സിനിമയിലെ പെണ്ണമ്മ എന്ന ട്രൈബല്‍ കഥാപാത്രം ഗൗരി നന്ദയ്ക്ക് വലിയ മൈലേജ് നല്‍കുമ്പോള്‍ ഇനിയുള്ള തന്റെ ഭാവി സിനിമാ ജീവിതം എങ്ങനെ എന്നതിന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉത്തരം നല്‍കുകയയാണ് ഗൗരി

“കരിയറില്‍ വിജയം ഉണ്ടാക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ കുടുംബ ജീവിതത്തിലും വിജയിക്കാന്‍ കഴിയൂവെന്നാണ് കരുതുന്നത്. കരിയറില്‍ ഞാനിപ്പോഴാണ് സ്റ്റേബിളായത്. പക്ഷെ വിജയിക്കാന്‍ ഇനിയും കുറച്ചു ദൂരം കൂടി മുന്നോട്ട് പോകാനുണ്ട്. അച്ഛന്‍ പ്രഭാകര പണിക്കര്‍, എനിക്ക് പത്ത് വയസ്സുള്ളപ്പോള്‍ മരിച്ചതാണ്. തൃപ്പുണിത്തുറയിലെ ഫ്ലാറ്റില്‍ ഞാനും അമ്മയുമാണ് താമസം. സഹോദരി വിവാഹമൊക്കെ കഴിച്ചു സെറ്റില്‍ഡാണ്. ഞാനൊരു പ്രണയ പരാജിതയോ പ്രണയിച്ചു കൊണ്ടിരിക്കുന്നവളോ അല്ല. തീര്‍ച്ചയായും ഒരുപാട് വൈകാതെ കൂട്ടിന് ഒരാളെ കണ്ടെത്തും”. ഗൗരി നന്ദ പറയുന്നു.

സുരേഷ് ഗോപി നായകനായ കന്യാകുമാരി എക്സ്പ്രസ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഗൗരി നന്ദ അയ്യപ്പനും കോശിയ്ക്കും മുന്‍പ് ഏഴോളം ചിത്രങ്ങളില്‍ വേഷമിട്ടു. രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രം ലോഹത്തില്‍ ശ്രദ്ധേമായ ഒരു വേഷത്തില്‍ ഗൗരി നന്ദ അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button