BollywoodGeneralLatest News

ചില വാക്കുകളും നിലവാരം കെട്ട തമാശകളും മറ്റുള്ളവരുടെ വിശ്വാസത്തെയും അഭിമാനത്തെയും മുറിവേൽപ്പിക്കും; എല്ലാവർക്കും തൊലിക്കട്ടി ഉണ്ടാകണമെന്നില്ലെന്നു നടി

പ്രശംസ തന്റെ ഇമാനിന് (വിശ്വാസം) എതിരാണെന്നുമായിരുന്ന താരത്തിന്റെ പോസ്റ്റ്‌.

അഭിനയിക്കുന്നത് തന്റെ മത വിശ്വാസങ്ങള്‍ക്ക് യോജിച്ചതല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് അഭിനയരംഗത്ത് നിന്നും പിന്‍മാറിയതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് സൈറ. തന്റെ അഭിനയത്തേയും കഴിവിനെയും പ്രശംസിക്കരുതെന്ന് അഭ്യര്‍ഥിച്ച് കുറച്ച് ദിവസങ്ങൾക്ക് മുൻപ് സൈറ ട്വീറ്റ് ചെയ്തിരുന്നു.

തന്നെയും തന്റെ കഥാപാത്രങ്ങളെയും രണ്ടു കയ്യും നീട്ടി സ്വീകരിച്ചവരോടൊക്കെ നന്ദിയുണ്ടെന്നും, പക്ഷേ പ്രശംസ തന്റെ ഇമാനിന് (വിശ്വാസം) എതിരാണെന്നുമായിരുന്ന താരത്തിന്റെ പോസ്റ്റ്‌. ഇതിനെതിരെ പല വ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തന്നെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സൈറ ഇപ്പോള്‍.

‘വാക്കുകളുടെ ശക്തി എന്താണെന്ന് പലർക്കും അറിയില്ല. നമ്മുടെ ചില വാക്കുകളും നിലവാരം കെട്ട തമാശകളുമെല്ലാം മറ്റുള്ളവരുടെ വിശ്വാസത്തെയും അഭിമാനത്തെയും മുറിവേൽപ്പിക്കും. എല്ലാവർക്കും നിങ്ങളുടെ രൂക്ഷമായ പരിഹാസങ്ങളെ അതിജിവിക്കാനുള്ള തൊലിക്കട്ടി ഉണ്ടാകുമെന്ന് കരുതരുത്.” സൈറ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button