തെന്നിന്ത്യന്‍ സംവിധായകന് പി.കെ രാജ്മോഹന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വൈറോളജി ലാബിലേക്ക് അയക്കും. കൊവിഡാണോ മരണകാരണമെന്നാണ് ബന്ധുക്കളുടെ സംശയം. അതിനാല്‍ മൃതദേഹം അവര്‍ ഏറ്റുവാങ്ങിയിരുന്നില്ല.
ചെന്നൈയില്‍ കെ.കെ നഗറിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തായ ഒരാളുടെ വീട്ടില്‍ പതിവായി ഉച്ചഭക്ഷണം കഴിക്കാന്‍ രാജ്മോഹന്‍ എത്തുമായിരുന്നു. കഴിഞ്ഞ ദിവസം വരാതിരുന്നതോടെ സുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് രാജ്മോഹനെ മരിച്ച നിലയില്‍ കണ്ടത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ആദ്യം പുറത്തു വന്നത്. എന്നാല്‍ ബന്ധുക്കള്‍ കൊറോണയെന്ന സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.
Post Your Comments