GeneralKollywoodLatest NewsMollywood

സൂര്യ ചിത്രങ്ങള്‍ക്ക് കേരളത്തിലും വിലക്ക്!! അപര്‍ണയുടെ പുതിയ ചിത്രത്തിനും തിരിച്ചടി

മുതല്‍ മുടക്ക് കുറവുള്ള സിനിമകള്‍ ഓണ്‍ലെെനില്‍ റിലീസ് ചെയ്യുന്ന കാര്യം ആലോചിക്കുമെന്ന് മലയാള സിനിമയിലെ ചില നിര്‍മ്മാതാക്കള്‍‌ പറഞ്ഞിരുന്നു

ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. ഈ സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തിയറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ സിനിമകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാനുള്ള നീക്കം നടക്കുകയാണ്. തമിഴ് നടന്‍ സൂര്യയുടെ ഭാര്യ ജ്യോതികയുടെ പുതിയ ചിത്രം ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ചതിന്റെ പേരില്‍ സൂര്യ അഭിനയിക്കുന്നതും ടു ഡി എന്റര്‍റൈന്‍മെന്റ്സ് നിര്‍മിക്കുന്നതുമായ ചിത്രങ്ങള്‍ തിയ്യറ്റര്‍ റിലീസ് ചെയ്യേണ്ടതില്ല എന്നതാണ് തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ്‌ മള്‍ട്ടിപ്ലെക്സ് ഓണേര്‍ അസോസിയേഷന്‍റ തീരുമാനം. ഈ തീരുമാനത്തിന് പിന്തുണ നല്‍കുകയാണ് കേരളത്തിലെ തിയ്യറ്റര്‍ ഉടമകളും.

മുതല്‍ മുടക്ക് കുറവുള്ള സിനിമകള്‍ ഓണ്‍ലെെനില്‍ റിലീസ് ചെയ്യുന്ന കാര്യം ആലോചിക്കുമെന്ന് മലയാള സിനിമയിലെ ചില നിര്‍മ്മാതാക്കള്‍‌ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഭാവിയില്‍ തിയ്യറ്ററുകള്‍ പൂട്ടേണ്ട സാഹചര്യത്തിലേക്ക് നയിക്കുമെന്നാണ് ആശങ്ക.

സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്ര്’ ആണ് ഇനി റിലീസ് ആകാനുള്ള സൂര്യ ചിത്രം. മലയാളി താരം അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത്‌. എന്നാല്‍ ഈ ചത്രത്തിനു കേരളത്തിലും വിലക്ക് ഉണ്ടാകുമെന്ന് സൂചന.

shortlink

Related Articles

Post Your Comments


Back to top button