രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്കായി സോഹ അലി ഖാന്‍ രംഗത്ത്. വരുമാനവും ഭക്ഷണവുമില്ലാത്ത 50,000 കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കുന്നതില്‍ തന്നോടൊപ്പം ചേരാന്‍ നടി സോഹ അലി ഖാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ആളുകള്‍ വീട്ടില്‍ താമസിച്ചാല്‍ മാത്രമേ കോവിഡ് വ്യാപനം തടയാന്‍ സാധിക്കൂവെന്നും താരം പറഞ്ഞു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നതിനാല്‍ എല്ലാവരും അവരുടെ കുടുംബത്തോടൊപ്പം താമസിക്കാനും, വീട്ടില്‍ തന്നെ തുടരണമെന്നും ഈ ലോക്ക് ഡൗണ്‍ സമയത്ത് 50,000 കുടിയേറ്റ തൊഴിലാളികളില്‍ വരുമാനവും ഭക്ഷണവുമില്ലാത്തവര്‍ക്ക് റേഷന്‍ നല്‍കാന്‍ പിന്തുണയ്ക്കാനും, സംഭാവന ചെയ്യാനും അവര്‍ ട്വീറ്റ് ചെയ്തു.
നേരത്തെ ലോക്ക് ഡൗണ്‍ തന്നെ എന്നത്തേക്കാളും കൂടുതല്‍ കുടുംബവുമായി അടുപ്പിച്ചതായി സോഹ പറഞ്ഞിരുന്നു. ഭര്‍ത്താവ്, നടന്‍ കുനാല്‍ കെമ്മു, മകള്‍ ഇനയ എന്നിവരുമായി രസകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ താന്‍ ശ്രമിക്കുന്നുവെന്ന് സോഹ അലി ഖാന്‍ പറഞ്ഞു.
Post Your Comments