ലോക്ക്ഡൗണ്‍ ആയതോടെ എല്ലാവരും വീട്ടിലിരിക്കുകയാണ്. അതിനാല്‍ തന്നെ സമയം കളയാന്‍ മനുഷ്യരുടെ പ്രധാന ഹോബി പഴയകാലത്തേക്കുള്ള ഒരു മടങ്ങിപോക്കാണ്. കുട്ടികാല ചിത്രങ്ങള്‍ പങ്കുവക്കുക എന്നത് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒരു ചലഞ്ചായി വരെ മാറി. നിരവധി പേരാണ് ബാല്യകാല ഓര്‍മകള്‍ പങ്കുവയ്ക്കുകയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നത്. നിരവധി താരങ്ങളും തങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ മലയാളികളുടെ പ്രിയതാരം സംവൃത സുനിലാണ് തന്റെ ബാല്യകാല ചിത്രം പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്.
അമ്മയ്ക്കും അച്ഛനും സഹോദരിയ്ക്കുമൊപ്പമുള്ള ചിത്രമാണ് സംവൃത പങ്കുവച്ചിരിക്കുന്നത്. എന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമള്ള സന്തോഷമുള്ള ഞാന്‍ എന്ന് അടിക്കുറുപ്പോടെയാണ് താരം ആരാധകരുമായി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ കൊച്ചു സംവൃതയെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സിനിമാ തിരക്കുകളില്‍ നിന്നും മാറി, മകനും ഭര്‍ത്താവിനുമൊപ്പം യുഎസില്‍ കുടുംബിനിയുടെ ജീവിതം ആസ്വദിക്കുകയാണ് സംവൃത സുനില്‍. ഇടയ്ക്കിടെ മകനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹ ശേഷം അഭിനയരംഗത്തു നിന്ന് മാറി നിന്ന സംവൃത ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ?’ എന്ന ചിത്രത്തില്‍ ബിജുമേനോന്റെ നായികയായി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരുന്നു.
Post Your Comments