Latest NewsNEWS

എല്ലാവര്‍ക്കും വേണ്ടത് ഒന്നായിരുന്നു ; കാസ്റ്റിംഗ് കൗച് എന്താണെന്ന് പോലും കേള്‍ക്കാത്ത സമയത്ത് താന്‍ നേരിട്ട ദുരനുഭവത്തെ പറ്റി വെളിപ്പെടുത്തി നേഹ സക്‌സേന

മലയാളത്തിലെ ചുരുക്കം ചിത്രങ്ങളിലൂടെയാണ് താരം മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് നേഹ സക്സേന. നേഹയെ തിരിച്ചറിയാന്‍ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, കസബ എന്നീ രണ്ടു സിനിമകള്‍ തന്നെ മതി മലയാളികള്‍ക്ക്. ഒരു സമയം ഒട്ടേറെ മലയാള പരിപാടികളിലൂടെ നിറഞ്ഞു നില്‍ക്കുകയായിരുന്ന താരം താന്‍ നേരിട്ട ദുരനുഭവത്തെ പറ്റി വെളിപ്പെടുത്തുകയുണ്ടായി. കാസ്റ്റിംഗ് കൗച് എന്താണെന്നോ ആ വാക്ക് പോലും കേള്‍ക്കാത്ത സമയത്താണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് താരം പറഞ്ഞു.

കുഴപ്പമില്ലാത്ത ഉയരമുണ്ടായിരുന്നതും നല്ല കണ്ണുകളായിരുന്നതും ഒഡിഷനില്‍ പങ്കെടുക്കാന്‍ തനിക്ക് നല്ല ആത്മവിശ്വാസമാണ് ഉണ്ടായിരുന്നത്. ഫാഷന്‍ ഷോയോയോടൊപ്പം തന്നെ സിനിമയുടെ ഒഡിഷനുകളിലും താരം പങ്കെടുക്കുന്നുണ്ടായിരുന്നു. തന്റെ ഈ മുന്‍ധാരണകളെ എല്ലാം തെറ്റിക്കുന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ നടന്നത്. നിര്‍മാതാക്കളും സംവിധായകരുമാണ് ഇതിലെ പ്രധാനികള്‍. അവരില്‍ നിന്നോ അവരുടെ കോര്‍ഡിനേറ്റര്‍മാരില്‍ നിന്നോ കാള്‍ വരും അതും മോശമായ താരത്തിലാണ് അവര്‍ സംസാരിക്കുക. ഏവരുടെയും ചോദ്യങ്ങള്‍ ഏകദേശം ഒരു പോലെ ആയിരുന്നെന്നും താരം പറയുന്നു.

സിനിമയില്‍ ഗ്ലാമര്‍ റോളാണെന്നും ഷോര്‍ട് ഡ്രസ്സ് ഇട്ട് വരാന്‍ പറ്റുമോ എന്നും ഓഡിഷന് വന്നപ്പോള്‍ സല്‍വാര്‍ കമ്മീസിട്ടല്ലേ വന്നത് അത്‌കൊണ്ടാണ് ഷോര്‍ട് ഡ്രസ്സ് ഇടാന്‍ പറയുന്നതെന്നും പറയാറുണ്ടെന്നും എന്നാല്‍ വെസ്റ്റേണ്‍ കോസ്റ്റുംസ് സ്‌ക്രീനില്‍ കാണാന്‍ ഭംഗിയാണെങ്കിലും നേരില്‍ കാണാന്‍ അങ്ങനെ ആയിരിക്കില്ല എന്ന് പറഞ്ഞാണ് താന്‍ ഒഴിവായി പോകാറുള്ളതെന്നും നേഹ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button