താരങ്ങളുടെ സ്വകാര്യജീവിതം പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. അത്തരത്തില്‍ വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന തെന്നിന്ത്യന്‍ താരമാണ് മോണിക ബേദി. തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ മോണിക ബേദി ബിഗ് ബോസ് റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. ഇതോടെ വീണ്ടും വലിയ ജനപ്രീതിയ്ക്ക് ഇടയാക്കി. അധോലോക നായകനായിരുന്ന അബു സലീമിനെയാണ് മോണിക വിവാഹം കഴിച്ചത്. അബു സലീമിന്റെ ഒപ്പം വ്യാജ രേഖകള്‍ കാണിച്ച് യാത്ര ചെയ്തതിന്റെ പേരില്‍ ഇവര്‍ക്ക് ജയില്‍ ശിക്ഷ വരെ അനുഭവിക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ താരം വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്.
ഇന്ത്യന്‍മുന്ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനും നടി മോണിക ബേദിയും തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ് ബോളിവുഡില്‍ ചര്‍ച്ച. താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍. ഇരുവരും വളരെയധികം ആത്മബന്ധം പുലര്‍ത്തുന്നുണ്ടെന്നും അവരുടെ കമ്ബനിയില്‍ ജോലി ചെയ്യുന്നതിനൊപ്പം കൂടുതല്‍ സമയവും ഒന്നിച്ച് ചെലവഴിക്കുന്നുണ്ടെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ അസറുദ്ദീനും മോണിക്കയും തമ്മില്‍ സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ഇരുവരുടെയും പൊതുസുഹൃത്തായ സഞ്ജയ് നിരുപം വ്യക്തമാക്കി. നേരത്തെ അസറുദ്ദീനിന്റെയും നൗറീന്റെയും മകന്‍ അസാദുദീന്റെ വിവാഹത്തില്‍ അതിഥിയായി മോണിക ബേദിയും എത്തിയിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നേരത്തെ രണ്ട് തവണ വിവാഹിതനായ ആളാണ് അസറുദ്ദീന്‍. നൗറീനെയാണ് ആദ്യം വിവാഹം കഴിച്ചത്. ഒന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്ബത്യ ബന്ധം ഇരുവരും അവസാനിപ്പിച്ചിരുന്നു. ഈ ബന്ധത്തില്‍ അസാദ്, അയാസ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഈ വിവാഹമോചനത്തിന് പിന്നാലെ 1996 ല്‍ സംഗീത ബിജ്‌ലാനിയെ വിവാഹം കഴിച്ചു. എന്നാല്‍ 2010 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
Post Your Comments