ആരാധകര്‍ ഏറെയുള്ള ബോളിവുഡ് താര സുന്ദരിയാണ് പ്രിയങ്ക ചോപ്ര. താരത്തെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. നിക് ജൊനാസിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് പ്രിയങ്ക ചോപ്രയെ താന്‍ വിവാഹം കഴിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. കഴുത്തില്‍ മാല ചാര്‍ത്തിയാല്‍ വിവാഹം കഴിഞ്ഞുവെന്നാണ് ഇന്ത്യയിലെ സംസ്കാരം എന്നു പറഞ്ഞുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ഓര്‍മ പങ്കുവെച്ചിരിക്കുന്നത്. രസകരമായ തുറന്നു പറച്ചില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു
അമേരിക്കന്‍ ടെലിവിഷന്‍ അവതാരകായ ക്രിസി ട്രെെഗന്റെ രസകരമായ ട്വീറ്റാണ് ഈ വെളിപ്പെടുത്തലിന് കാരണമായത്. ”നിങ്ങള്‍ എന്നെങ്കിലും പ്രശസ്തനായിട്ടുണ്ടോ, ഒരു നിമിഷത്തേക്കാണെങ്കിലും. ഒരു പരസ്യത്തിന്റെ പശ്ചാത്തല ശബ്ദമായിട്ടോ, അല്ലെങ്കില്‍ വലിയൊരു സിനിമയുടെ അണിയറയിലോ. വിഡ്ഢിത്തരമാണെങ്കിലും സത്കാരങ്ങള്‍ക്കിടയില്‍ ആളുകളോട് പങ്കുവെക്കൂ” എന്ന് ക്രിസ് ട്രൈഗന് കുറിച്ചിരുന്നു. ഇതിനു മറുപടിയായാണ് ബ്രണ്ടന്‍ ഷൂസ്റ്റര്‍ പ്രിയങ്കയുമായുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. പ്രിയങ്ക അമേരിക്കയില്‍ എത്തിയപ്പോള്‍ ഇയാള്‍ പ്രിയങ്കയെ മാലയിട്ട് സ്വീകരിച്ചിരുന്നു. ഇതോടെ താന്‍ ചെറിയ സെലിബ്രിറ്റിയായി മാറിയെന്നാണ് അദ്ദേഹം കുറിക്കുന്നത്.
” 2014 ല്‍ ഞാന്‍ പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചു. തമ്ബയിലെ ഗ്രീന്‍ കാര്‍പ്പെറ്റില്‍ വച്ച് പ്രിയങ്കയുടെ കഴുത്തില്‍ മാലയിട്ടു. ഇന്ത്യന്‍ സംസ്കാരത്തില്‍ ഇത് കല്യാണ കഴിക്കുന്നതിന്റെ പ്രതീകമാത്മകമാണെന്ന് എനിക്ക് അന്ന് വലിയ അറിവില്ലായിരുന്നു.” ബ്രണ്ടന്‍ ഷൂസ്റ്റര്‍ കുറിച്ചു.
ഇതോടെ ബ്രണ്ടന്‍ ഷൂസ്റ്റര്‍ വന്‍ സെലിബ്രിറ്റിയായിരിക്കുകയാണ്. ആദ്യ ഭര്‍ത്താവിനെ അന്വേഷിച്ച് പ്രിയങ്ക വരുമെന്നാണ് ചിരിയോടെ പലരും പങ്കുവയ്ക്കുന്നത്.
Post Your Comments