
രാജ്യത്ത് കോവിഡ് പടരാതിരിക്കാനും നമ്മളെ സുരക്ഷിതരായി നിര്‍ത്തുന്നതിന് നിസ്വാര്‍ത്ഥമായും വിശ്രമമില്ലാതെയും പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരോട് നന്ദി അറിയിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു. നമ്മളെ സംരക്ഷിക്കുന്നതിനാണ് അവര്‍ ഈ കഷ്ടപ്പെടുന്നതെന്നും അത് എല്ലാവരും മനസിലാക്കാന്‍ ശ്രമിക്കണമെന്നും നമ്മുടെ യഥാര്‍ത്ഥ സൂപ്പര്‍ഹീറോകളായ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരോട് ദയയും ബഹുമാനവും കാണിക്കണമെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ സ്വന്തം ജീവന്‍ പണയപ്പെടുത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും, നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുകളെ ഉപേക്ഷിച്ച് ഒരു യുദ്ധമേഖലയില്‍ ആയിരിക്കുക ബുദ്ധിമുട്ടാണ്. നമ്മളെ സംരക്ഷിക്കുന്ന ആളുകളെ സംരക്ഷിക്കേണ്ടതുണ്ട്, അവരുടെ ത്യാഗങ്ങളെ ബഹുമാനിക്കുകയും ചെയ്യാം. നമ്മുടെ സ്‌നേഹവും സമാനുഭാവവുമാണ് ഈ അവസ്ഥയില്‍ നമുക്ക് പരസ്പരം നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്ന് മഹേഷ് ബാബു ട്വിറ്ററില്‍ കുറിച്ചു.
Post Your Comments