നിരവധി പ്രഗല്ഭരായ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്ത നടി ജലജ തന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു സിനിമയെക്കുറിച്ച് സംസാരിക്കുകയാണ്.വാണിജ്യ സിനിമകളിലും സമാന്തര സിനിമകളിലും ഒരു പോലെ തിളങ്ങിയ ജലജ ഒരു കാലത്ത് മലയാള സിനിമയുടെ മുന്‍നിരയിലുണ്ടായിരുന്ന നായിക മുഖമായിരുന്നു.
ലെനിൻ രാജേന്ദ്രൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 1981-ൽ പുറത്തിറങ്ങിയ ‘വേനൽ’. നടി ജലജയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രത്തിൽ നെടുമുടി വേണു സുകുമാരൻ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. ആ സിനിമയ്ക്ക് വേണ്ടി ആദ്യം തീരുമാനിച്ചിരുന്ന നായിക താനായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് ജലജ. മലയാളത്തിലെ മാർക്കറ്റ് വാല്യുവുള്ള ഒരു നായിക ചെയ്യേണ്ടിയിരുന്ന വേഷം അപ്രതീക്ഷിതമായി തന്റെയെടുത്ത് വന്നതാണെന്ന് ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവച്ചു കൊണ്ട് ജലജ പറയുന്നു.
ജലജയുടെ വാക്കുകൾ –
” ‘വേനൽ’ എന്ന സിനിമ എനിക്ക് അപ്രതീക്ഷിതമായി ലഭിച്ച സിനിമയാണ്. എന്നെ ആയിരുന്നില്ല ആ ചിത്രത്തിൽ ആദ്യം കാസ്റ്റ് ചെയ്തത്. മാർക്കറ്റ് വാല്യുവുള്ള അന്നത്തെ ഒരു മുൻനിര നായിക ചെയ്യേണ്ടിയിരുന്ന വേഷമാണത്. അവർക്ക് അതിലും വലിയ പ്രോജക്റ്റ് വന്നപ്പോൾ ഈ സിനിമ ഉപേക്ഷിച്ചു പോയി. പിന്നീട് അവർ വേനലിന്റെ നായികയാകാന്‍ എന്നെയാണ് സമീപിച്ചത്. എനിക്ക് ഭാഗ്യം പോലെ പുരസ്കാരവും ലഭിച്ചു”. – ജലജ പറയുന്നു
Post Your Comments