
ഭൂമി തര്‍ക്കക്കേസില്‍ തെന്നിന്ത്യന്‍ താരം പ്രഭാസിനെതിരെ ഹൈക്കോടതി. വര്‍ഷങ്ങള്‍ക്ക് മുന്പ് താന്‍ വാങ്ങിയതാണെന്ന് പ്രഭാസ് അവകാശപ്പെടുന്ന ഭൂമി റവന്യു വകുപ്പിന് വിട്ടു കൊടുത്ത് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവായി.
രംഗ റെഡ്ഡി ജില്ലയിലെ സെര്‍ലിങ്കമ്പള്ളിയിലുള്ള 2,083 ചതുരശ്രയടി ഭൂമിയാണ് റവന്യു വകുപ്പിന് വിട്ടു നല്‍കിയത്. പ്രഭാസിന് അനുകൂലമായി ഉണ്ടായിരുന്ന കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
ഭൂമിയുടെ അവകാശം തനിക്കാണെന്നു ചൂണ്ടിക്കാട്ടി പ്രഭാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും സര്‍ക്കാര്‍ ഭൂമിയായി ഉത്തരവാകുകയുംചെയ്തു. എന്നാല്‍ ഈ ഭൂമിയിലുള്ള കെട്ടിടം പൊളിക്കരുതെന്നും റവന്യു വകുപ്പിന് നിര്‍ദേശം നല്‍കി. തര്‍ക്കം പരിഹരിച്ച് ഉത്തരവ് തീര്‍ക്കാന്‍ വിചാരണ കോടതിയെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു.
Post Your Comments