Latest NewsNEWS

ചിരിദിനത്തിലെ ചിരി ; ഭാവനയുടെ ചിരിയില്‍ സോഷ്യല്‍മീഡിയ വീണു

ലോക്ക് ഡൗണ്‍ ആയതിനാല്‍ താരങ്ങളടക്കം എല്ലാവരും വീട്ടിനുള്ളില്‍ കഴിച്ചുകൂട്ടുകയാണ്. ഭര്‍ത്താവ് നവീനൊപ്പം നടി ഭാവനയും വീട്ടിലാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നിന്നെങ്കിലും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി സോഷ്യല്‍ മീഡിയവഴി താരം പങ്കുവെയ്ക്കാറുണ്ട്. അതെല്ലാം ഇരുകൈയ്യും നീട്ടി ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. താരത്തിന്റെ പുതിയ പോസ്റ്റുകള്‍ക്കായി ആരാധകര്‍ കാത്തു നില്‍ക്കുകയാണ്. ഇപ്പോള്‍ ഇതാ താരത്തിന്റെ പുതിയ പോസ്റ്റ് എത്തിയിരിക്കുകയാണ്.

ലോക ചിരി ദിനത്തില്‍ പുഞ്ചിരിയോടെയുള്ള ചിത്രം പങ്കുവച്ചാണ് ഇത്തവണ ഭാവന എത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഭാവനയുടെ ഈ ചിരിദിനത്തിലെ ചിരി ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.

നിങ്ങള്‍ പലപ്പോഴും പുഞ്ചിരിക്കുമ്പോഴും വലിയ സ്വപ്നം കാണുമ്പോഴും ഒരുപാട് ചിരിക്കുമ്പോഴും നിങ്ങള്‍ക്കുള്ളതില്‍ നിങ്ങള്‍ എത്ര ഭാഗ്യവാന്മാരാണെന്നും മനസ്സിലാക്കുമ്പോഴാണ് ഒരു നല്ല ജീവിതമാകുന്നത് ….. ചിരിക്കുന്നത് എല്ലായ്‌പ്പോഴും തെറാപ്പിയുടെ മറ്റൊരു മികച്ച രൂപമായിരിക്കും എന്നാണ് ചിത്രത്തിന് ഭാവന ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

https://www.instagram.com/p/B_ts_pGl4sV/?utm_source=ig_embed

2018 ജനുവരി 22 ന് കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരില്‍ താമസമാക്കിയിരിക്കുകയാണ് താരം. മലയാളത്തില്‍ സജീവമല്ലെങ്കിലും കന്നഡയില്‍ താരത്തിന് അവസരങ്ങള്‍ ഏറെയാണ്.

shortlink

Related Articles

Post Your Comments


Back to top button