‘ഒരു വടക്കന്‍ വീരഗാഥ’ പോലെയുള്ള സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ മാധവി നായികയായി വേഷമിട്ടെങ്കിലും മലയാള സിനിമയില്‍ പൊതുവേയുള്ള ഒരു അന്ധവിശ്വാസമായിരുന്നു മാധവി ഒരു ഭാഗ്യമില്ലാത്ത നായികയാണ് എന്നുള്ളത്. മാധവി അഭിനയിച്ച ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വിജയം കൊണ്ടുവരില്ല എന്ന സിനിമാക്കാരുടെ ചിന്തയെ പൊളിച്ചെഴുതി കൊണ്ടാണ് ‘ആകാശദൂത്’ എന്ന ചിത്രം മലയാള സിനിമയില്‍ ചരിത്ര വിജയമായത്.
സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂത് എന്ന ചിത്രത്തിന് വേണ്ടി പല നായികമാരെയും സംവിധായകന്‍ സമീപിച്ചു. പക്ഷെ നാല് കുട്ടികളുടെ അമ്മയായി വേഷമിടാന്‍ അന്നത്തെ പല നായികമാരും വിസമ്മതം പ്രകടിപ്പിച്ചു. മക്കളുടെ പ്രായം കുറച്ചു കൂടി കുറയ്ക്കാമോ? എന്ന് വരെ ചില നായിക നടിമാര്‍ ചോദിച്ചു. ചിലര്‍ ഡേറ്റില്ലെന്ന കാരണം പറഞ്ഞു പിന്മാറി. മറ്റു ചിലര്‍ അമ്മ കഥാപാത്രം സ്വീകരിക്കാനും തയ്യാറായില്ല. ‘ആകാശദൂത്’ എന്ന സിനിമയില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞത് നായികയായുള്ള അതിന്റെ കാസ്റ്റിംഗ് തന്നെയായിരുന്നു. മലയാള സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന ഒരു എക്സ്പീരിയന്‍സ് നടി മാത്രം ചെയ്യേണ്ട റോളിന് പുതുമുഖത്തെ പരീക്ഷിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ലായിരുന്നു. മലയാളത്തില്‍ മറ്റു അമ്മ കഥാപാത്രങ്ങള്‍ ചെയ്യുന്ന നടിയും ആ വേഷത്തിന് യോജിക്കില്ലെന്ന് മനസ്സിലായതോടെ അന്ന് തെന്നിന്ത്യയില്‍ നിറഞ്ഞു നിന്ന മാധവിയെ സമീപിക്കാന്‍ സിബി മലയിലും കൂട്ടരും തീരുമാനിച്ചു. മാധവി അഭിനയിക്കുന്ന സിനിമകള്‍ ബോക്സ് ഓഫീസില്‍ വിജയം നേടില്ലെന്ന ഒരു അന്ധവിശ്വാസവും അന്ന് മലയാള സിനിമയില്‍ നിലനിന്നിരുന്നു അതിനെ പൊളിച്ചെഴുതി കൊണ്ടായിരുന്നു സിബി മലയില്‍ ടീം ആകാശദൂതില്‍ മാധവിയെ കാസ്റ്റ് ചെയ്തത്. പിന്നീട് ആകാശ ദൂതിന്റെ തെലുങ്ക് ചിത്രത്തിലും ബംഗാളി ചിത്രത്തിലും നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് മാധവി തന്നെയായിരുന്നു.
Post Your Comments