ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന പതിനേഴുകാരിയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചെറിയ പ്രായത്തില്‍ തന്നെ പരിസ്ഥി പ്രവര്‍ത്തകയായി അറിയപ്പെടുന്ന സ്വീഡിഷ്‌കാരിയായ ഗ്രേറ്റ ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുമ്പോള്‍ യൂണിസെഫുമായി ചേര്‍ന്ന് കാമ്പയിന്‍ നടത്തുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ കരുതലില്ലാതെ കഴിയുന്ന കുട്ടികളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചാണ് ഈ കാമ്പയിന്‍. ഇതിന് പിന്തുണയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര രംഗത്തെത്തിയിരിക്കുകയാണ്.
കാമ്പയിനിന് പിന്തുണ ആവശ്യപ്പെട്ട് യൂണിസെഫിന്റെ ദുരിതാശ്വാസ നിധിയുടെ ലിങ്ക് ട്വീറ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി. കുഞ്ഞുകുട്ടികള്‍ കോവിഡിന് ഇരകളാകുന്നത് എത്ര ഹൃദയഭേദകമായ കാര്യമാണ് എന്നാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ദുര്‍ബലരായ കുട്ടികളില്‍ കോവിഡ് -19 ന്റെ സ്വാധീനം കാണുന്നത് ഹൃദയഹാരിയാണ്. അവര്‍ക്ക് ഇപ്പോള്‍ ഭക്ഷ്യക്ഷാമം, ബുദ്ധിമുട്ടുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍, അക്രമം, വിദ്യാഭ്യാസം നഷ്ടപ്പെട്ടു. നാം അവരെ സംരക്ഷിക്കേണ്ടതുണ്ട് .. ഉത്തരവാദിത്തം നമ്മുടെ മേല്‍ എന്ന്് പ്രിയങ്ക ട്വീറ്റ് ചെയ്തു.
Post Your Comments