GeneralKollywoodLatest News

മദ്യപാന ശീലം നിര്‍ത്തി കുടുംബത്തോടൊപ്പം ആളുകള്‍ ചെലഴിക്കുന്നു; ലോക്ക് ഡൗണ്‍ നേട്ടങ്ങളെ കുറിച്ച്‌ നടന്‍

വ്യക്തിപരമായി താനും ലോക്ഡൗണ്‍ ആസ്വദിക്കുകയാണെന്നും അദ്ദേഹം പങ്കുവച്ചു

ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. പ്രതിരോധപ്രവര്‍ത്തങ്ങളുടെ ഭാഗമായി പല രാജ്യങ്ങളും ലോക്ഡൌണിലാണ്. ഇന്ത്യയില്‍ ലോക്ഡൌണ്‍ മേയ് 17 വരെ നീട്ടിയിരിക്കുകയാണ്. ഈ ലോക്ഡൗണ്‍ കൊണ്ട് ഒരുപാട് നേട്ടങ്ങളുണ്ടായെന്ന് തെന്നിന്ത്യന്‍ നടന്‍ പാര്‍ത്ഥിപന്‍.

”കുടുംബത്തോടൊപ്പം ആളുകള്‍ ചെലഴിക്കുന്നു. അതിനേക്കാളേറെ വേറൊരു വലിയ നേട്ടം കൂടി ലോക്ക് ഡൗണിലൂടെ സമ്മാനിച്ചു. മദ്യപാന ശീലത്തില്‍ നിന്ന് നിരവധി ആളുകള്‍ വിടുതല്‍ നേടിയെന്നതാണ് ആ നേട്ടം. ആളുകള്‍ മദ്യപിക്കുന്നത് നിര്‍ത്തുകയും ജീവിത്തില്‍ കുറെക്കൂടി ഉത്തരവാദിത്വം കാട്ടിത്തുടങ്ങി” പാര്‍ത്ഥിപന്‍ പറഞ്ഞു.

വ്യക്തിപരമായി താനും ലോക്ഡൗണ്‍ ആസ്വദിക്കുകയാണെന്നും അദ്ദേഹം പങ്കുവച്ചു. ശരീരം നന്നായിരിക്കുന്നതിന് വേണ്ടി ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ വ്യായാമം ചെയ്യാന്‍ നിര്‍ബന്ധിതനായെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button