ലോകമെങ്ങും കോവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൗണിലാണ്. എല്ലാവരും കോവിഡിനെതിരായ പോരാട്ടത്തില്‍ വീട്ടിലിരുന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വീട്ടിലിരിക്കുക എന്നു പറഞ്ഞാല്‍ അതിന് അതിന്റെതായ ബുദ്ധിമുട്ടുകളുമുണ്ട്. ശരിക്കും എല്ലാവരും ഈ ലോക്ക് ഡൗണില്‍ സമയം എങ്ങനെയെല്ലാം ചെലവഴിക്കാം എന്നതിനെ കുറിച്ചാണ് ചിന്ത. പലരും പല രീതിയിലാണ് സമയം ചെലവഴിക്കാന്‍ ശ്രമിക്കുന്നത്. ഇതിലൂടെ പലരും പലതും പഠിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് ഒരു പണി കൂടി പഠിച്ചുവെന്ന് നടിയെന്ന നിലയിലും നര്‍ത്തകിയായും പേരുകേട്ട കലാകാരിയായ കൃഷ്ണ പ്രഭ വ്യക്തമാക്കുന്നു.
പഠിച്ചത് മറ്റൊന്നുമല്ല ലോക്ക് ഡൗണ്‍ ആയതിനാല്‍ മുടിവെട്ടാനൊന്നും ഇപ്പോള്‍ കടകളില്ല. അതിനാല്‍ സഹോദരന് മുടിവെട്ടി സഹോദരന് മുടിവെട്ടി കൊടുത്താണ് പുതിയ പണി പഠിച്ചിരിക്കുന്നത്. മുടിവെട്ടുന്ന ഫോട്ടോ ഷെയര്‍ ചെയ്താണ് ഒരു പണികൂടി പഠിച്ചുവെന്ന് കൃഷ്ണ പ്രഭ വ്യക്തമാക്കുന്നത്. നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റിടുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് കുട്ടിക്കാലത്തെ ഫോട്ടോ ഷെയര്‍ ചെയ്തും മറ്റി രസകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുമൊക്കെയാണ് കൃഷ്ണ പ്രഭയടക്കമുള്ള താരങ്ങള്‍ സമയം ചെലവഴിക്കുകയാണ്.
Post Your Comments