GeneralLatest NewsTV Shows

ഞങ്ങള്‍ വിവാഹമോചിതരായി എന്ന് പറയുന്നത് സത്യമാണ്; നടി മേഘ്‌നയുമായുള്ള ദാമ്പത്യം നിയമപരമായി അവസാനിപ്പിച്ചുവെന്നു ഡോണ്‍

2019 ഒക്ടോബര്‍ അവസാന വാരമാണ് ഞങ്ങള്‍ നിയമപ്രകാരം വേര്‍പിരിഞ്ഞത്. ഇപ്പോള്‍ എട്ട് മാസമായി.

ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃതയായി എത്തി മലയാളികളുടെ മനം കവര്‍ന്ന നടി മേഘ്‌ന വിന്‍സെന്റിന്റെ വിവാഹ മോചനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വിവാഹത്തോട് അനുബന്ധിച്ച് ഈ പരമ്പരയില്‍ നിന്നും പിന്മാറിയമേഘനയുടെ ഭര്‍ത്താവ് ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയാണ്. എന്നാല്‍ ഒരു വര്ഷം മാത്രമേ ഈ ദാമ്പത്യത്തിനു ആയുസ് ഉണ്ടായിരുന്നുള്ളൂ. ഇരുവരും വേര്‍പിരിഞ്ഞുവെന്നു വാര്‍ത്തകള്‍ പ്രചരിച്ചു.

അമ്മയ്‌ക്കൊപ്പം ചെന്നൈയിലാണ് മേഘ്ന താമസിക്കുന്നത്. മേഘ്‌നാ സ്റ്റുഡിയോ ബോക്‌സ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലിലൂടെ നടി ആരാധകരുമായി സംവദിക്കാറുണ്ട്. എന്നാല്‍ ഇതുവരെയും വിവാഹമോചനത്തെ കുറിച്ച് മേഘ്‌ന പറഞ്ഞിട്ടില്ലെങ്കിലും മുന്‍ഭര്‍ത്താവ് വാര്‍ത്ത സത്യമാണെന്ന് ഡോണ്‍ തുറന്നു പറയുന്നു

ലോകം ഇത്ര കടുത്തൊരു പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ എന്തിനാണ് സൃഷ്ടിക്കുന്നതെന്നാണ് വനിത ഓണ്‍ലൈനോട് ഡോണ്‍ പ്രതികരിച്ചിരിക്കുന്നത്. ”ഞങ്ങള്‍ വിവാഹമോചിതരായി എന്ന് പറയുന്നത് സത്യമാണ്. 2019 ഒക്ടോബര്‍ അവസാന വാരമാണ് ഞങ്ങള്‍ നിയമപ്രകാരം വേര്‍പിരിഞ്ഞത്. ഇപ്പോള്‍ എട്ട് മാസമായി. പരസ്പര സമ്മതത്തോടെ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് , ഇനി മുതല്‍ രണ്ട് വഴിയില്‍ സഞ്ചരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു” ഡോണ്‍ പറഞ്ഞു

”അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ വിഷമമുണ്ട്. ഞങ്ങള്‍ 2018 മുതല്‍പിരിഞ്ഞ് തമാസിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം നിയമപ്രകാരം പിരിയുകയും ചെയ്തു. ഇത്ര സംഭവമാക്കേണ്ടതായി അതില്‍ ഒന്നുമില്ല. എങ്കിലും ഇപ്പോള്‍ ഈ വാര്‍ത്ത എവിടെ നിന്ന് പൊങ്ങി വന്നു എന്ന് അറിയില്ല. എന്തായാലും ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പറ്റിയ കാലമല്ലല്ലോ” ഡോണ്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button