Latest NewsNEWS

കുറച്ചു മുന്നെ ഒരു കോള്‍ വന്നു, മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചു, അത് എന്റെ മനസില്‍ ഉള്ള വികാരങ്ങള്‍ ആയിരുന്നു ; ഫോണ്‍ വിളിച്ച ആ വലിയ മനുഷ്യനെ കുറിച്ച് വികാരാതീതനായി ബാല

മലയാളികളുടെ പ്രിയതാരം ബാല പങ്കു വച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൈയടി വാങ്ങുകയാണ്. ലോക്ഡൗണില്‍ അകപ്പെട്ട് അച്ഛനും അമ്മയും തമിഴ്‌നാട്ടില്‍ കഴിയുന്ന വിഷമത്തിലാണ് ബാല. ഈ സാഹചര്യത്തില്‍ ആശ്വാസവാക്കുകളുമായി ഫോണിലൂടെ എത്തിയ ഒരാളെ കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. 2 മിനുട്ടും 58 സെക്കന്റും ദൈര്‍ഘ്യമുള്ള ആ വീഡിയോയില്‍ ആ ഒരു കോളിലൂടെ തന്റെ പേടിയും വിഷമവും മാറിയതായും താരം പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്, കുറച്ച് മുമ്പ് തനിക്കൊരു ഫോണ്‍ കോള്‍ വന്നു. അതില്‍ അദ്ദേഹം ചോദിച്ച മൂന്ന് കാര്യങ്ങളുണ്ട്, ‘ബാല കൊച്ചിയിലാണോ ചെന്നൈയിലാണോ?’ എന്നായിരുന്നു ആദ്യ ചോദ്യം. കൊച്ചിയിലാണെന്ന് താന്‍ മറുപടിയും പറഞ്ഞു. അടുത്തതായി ചോദിച്ചത് ‘കൊച്ചിയിലാണെങ്കില്‍ ആര് ഭക്ഷണം വച്ച് തരുമെന്നായിരുന്നു. തന്റെ കൂടെ സ്റ്റാഫുകള്‍ ഉണ്ടെന്നും കുഴപ്പിമല്ലെന്നും മറുപടി കൊടുത്തപ്പോള്‍ മൂന്നാമത്തെ ചോദ്യം തന്നോട് വളരെക്കുറച്ച് പേര്‍ മാത്രമ ചോദിച്ച കാര്യമായിരുന്നു. അത് തനിക്ക് ഒരുപാട് ഫീല്‍ ചെയ്‌തെന്നും അദ്ദേഹം പറയുന്നു.

അത് ഇങ്ങനെയായിരുന്നു ‘ബാലയുടെ അച്ഛന്‍ അമ്മ എവിടെയാണെന്നായിരുന്നു’, അവര്‍ ചെന്നൈയിലാണെന്നു പറഞ്ഞപ്പോള്‍ സുഖമായി ഇരിക്കുന്നോ എന്നായിരുന്നു അടുത്തതായി അന്വേഷിച്ചത്. ആ ചോദ്യത്തിലൂടെ അദ്ദേഹം പറഞ്ഞത് തന്റെ മനസില്‍ ഉള്ള വികാരമായിരുന്നു എന്ന് ബാല പറയുന്നു. കാരണം എന്റെ അമ്മയ്ക്ക് 68 ഉം അച്ഛന് 73 ഉം വയസായി. അവര്‍ ഈ പ്രായത്തില്‍ ചെന്നൈയില്‍ ഒറ്റയ്ക്ക് ഇരിക്കുകയാണ്. പൂര്‍ണമായും ലോക്ഡൗണിലാണ് ചെന്നൈ. ഇവിടെ നമ്മള്‍ ലോക്ക്ഡൗണില്‍ അകപ്പെട്ടിരിക്കുന്നതിനാല്‍ തന്നെ തമിഴ്‌നാട്ടിലെ ഇന്നത്തെ സ്ഥിതി എന്താണെന്നും അറിയാമെന്നും ഫോണ്‍ വിളിച്ച അദ്ദേഹവും തമിഴ്‌നാട്ടില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഈ ഫോണ്‍ കോള്‍ തനിക്ക് ഒരുപാട് ശക്തി തന്നെന്നും മനസ്സിലുള്ള പേടിയും വിഷമവും മാറിക്കിട്ടിയെന്നും ബാല പറയുന്നു.

https://www.facebook.com/ActorBalaOfficial/videos/2533030913588300

ഇനി ഈ കോള്‍ വിളിച്ചത് ആരെന്ന സംശയവും ബാല മാറ്റി തന്നു. തന്നെ ഇത്രയും വികാരത്തിലാക്കിയ ആ ഫോണ്‍ വിളിച്ചത് മറ്റാരുമല്ല നമ്മുടെ ലാലേട്ടന്‍ ആയിരുന്നു എന്നാണ് ബാല പറയുന്നത്. ഒരു നടനായിട്ടല്ല, സൂപ്പര്‍സ്റ്റാര്‍ ആയല്ല, പച്ച മനുഷ്യനായാണ് അദ്ദേഹം തന്നെ വിളിച്ചതെന്നും അദ്ദേഹത്തിന്റെ ഹ്യുമാനിറ്റിയില്‍ തല കുനിക്കുന്നുവെന്നും ഈ ലോക്ക്ഡൗണ്‍ കാലത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന ലാലേട്ടന് ബിഗ് സല്യൂട്ടെന്നും അദ്ദേഹം പറയുന്നു. കൂടാതെ തന്നെ വിളിക്കുകയും തന്റെ വീട്ടിലെ കാര്യങ്ങള്‍ തിരക്കുകയും ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കുമെന്നും പറഞ്ഞാണ് ബാല വീഡിയോ അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button