തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായ ഒന്നാണ് പ്രഭാസും അനുഷ്ക ഷെട്ടിയും തമ്മിലുള്ള പ്രണയ വാര്‍ത്ത. ഗോസിപ്പ് കോളങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായി ഇത് നിറഞ്ഞു നില്‍കുന്ന സമയത്താണ് ചലച്ചിത്ര സംവിധായകൻ പ്രകാശ് കോവേലമുഡിയെ അനുഷ്ക വിവാഹം കഴിക്കുന്നുവെന്നും ഇരുവരും ഏറെനാളായി പ്രണയത്തിലാണെന്നുമുള്ള വാർത്തകൾ വന്നു തുടങ്ങി. എന്നാൽ ഇക്കാര്യങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനുഷ്ക ഇപ്പോൾ. തന്റെ പ്രണയത്തെക്കുറിച്ചും വേര്പിരിയലിനെക്കുറിച്ചുമാണ് താരം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.
“ഏകദേശം 2008ലൊക്കെയാണ്, വളരെ മനോഹരമായ ഒരു ബന്ധത്തിലായിരുന്നു ഞാൻ. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാൻ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ ഞാൻ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. പക്ഷെ ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല. ഞങ്ങൾ തിരഞ്ഞെടുത്ത ഒരു തീരുമാനമായിരുന്നു അത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി മനസിലുണ്ട്. എന്നാൽ ഞാൻ വിവാഹം കഴിക്കുന്ന ദിവസം അത് വെളിപ്പെടുത്തും,” അനുഷ്ക പറയുന്നു.
തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് എന്നാണ് അനുഷ്ക പ്രഭാസിനെ വിശേഷിപ്പിച്ചത്. ഞങ്ങൾ രണ്ടുപേരും തമ്മിൽ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഈ സമയമാകുമ്പോഴേക്കും അത് പുറത്താകുമായിരുന്നുവെന്നും പരസ്പരം പ്രണയത്തിലാണെങ്കിൽ അത് മറച്ചുവയ്ക്കാൻ ആഗ്രഹിക്കാത്ത ആളുകളാണ് ഞങ്ങൾ രണ്ടു പേരും അനുഷ്ക കൂട്ടിച്ചേര്‍ത്തു
Post Your Comments