അല്‍ഫോണ്‍സ് പുത്രന് രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന മലയാളചിത്രത്തിലൂടെ ചുരുണ്ട മുടിക്കാരിയായി വെള്ളിത്തിരയിലേക്ക് ചുവട് വച്ച് ഒറ്റ ഗാനം കൊണ്ട് ഇന്ത്യയിലും വിദേശത്തും അടക്കം തരംഗം സൃഷ്ടിച്ച താരമാണ് നടി അനുപമ പരമേശ്വരന്. ഇപ്പോള്‍ അന്യഭാഷ ചിത്രങ്ങളില്‍ തിളങ്ങുകയാണ് താരം. തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി പോസ് ചെയ്ത താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ‘ഹോട്ട്’ എന്ന് കമന്റ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനുപമ.
ഹലോ ഗുരു പ്രേമ കൊസമേ എന്ന സിനിമയുടെ ടീസറിലാണ് അനുപമ അതീവ സുന്ദരിയായി ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെയാണ് വിമര്‍ശകരും മറ്റും രംഗത്തെത്തിയത്. ഇതിനു മറുപടിയുമായാണ് താരം രംഗത്തെത്തിയത്. ‘കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതും,സാരിയുടുക്കുമ്പോള്‍ സൈഡിലൂടെ വയറ് കാണുന്നതുമാണോ ഹോട്ട്? അങ്ങനെയെങ്കില്‍ ഹോട്ടിനെ എന്ത് വിളിക്കും?’ എന്നായിരുന്നു അനുപമയുടെ പ്രതികരണം. ‘അത്രക്കു പറയാനുള്ള ഹോട്ട് ലുക്കിലൊന്നും താന്‍ വന്നിട്ടില്ലെന്നും, നിങ്ങള്‍ കണ്ട ആ സീനുകള്‍ സിനിമയുടെ ടീസറിന് വേണ്ടിയാണ് ഞാന്‍ ചെയ്തത്. അതായിരിക്കും ജീവിതത്തില്‍ ചെയ്തതിട്ടുളളതില് വെച്ച് മാക്സിമം ഹോട്ട്ലുക്ക് എന്ന് തോന്നിപ്പിക്കുന്നത്’ എന്നും അനുപമ കൂട്ടിച്ചേര്‍ത്തു. തന്റെ വ്യാജ ചിത്രങ്ങള്‍ പ്രചിരിപ്പിച്ചവര്‍ക്കെതിരെ അനുപമ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്ത് എത്തിയിരുന്നു.
Post Your Comments