പരമ്പരകളിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് പരിചിതയായ നടി എലീന പടിക്കല്‍ ജനപ്രീതി നേടിയത് ബിഗ് ബോസ് ഷോയിലൂടെയാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ് രണ്ടില്‍ മത്സരിക്കാനെത്തിയിരുന്നു എലീന. ഈ ലോക് ഡൗണ്‍ സമയത്ത് വീട് ബിഗ് ബോസ് പോലെയാണെന്നാണ് താരത്തിന്റെ അഭിപ്രായം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് എലീന വിശേഷങ്ങള്‍ പങ്കുവെച്ചത്.
ബിഗ് ബോസ് ഷോയില്‍ പല തരത്തിലുള്ള ടാസ്കുകള് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. പലപ്പോഴും എലീനയുടെ പ്രവര്‍ത്തികള്‍ വിമര്‍ശനത്തിനു ഇടയാക്കി. കോടതിയില്‍ വാദം നടക്കുന്നതിനിടയില്‍ തുപ്പിയിരുന്നു എലീന. കോര്‍ട് ടാസ്ക്കില് സംഭവിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ”ആ കാര്യത്തെക്കുറിച്ച് കുറ്റബോധം തോന്നിയിരുന്നു. ആ സമയത്ത് അറിയാതെ സംഭവിച്ചതാണ്. എല്ലാവരും. എല്ലാം പറഞ്ഞ് പ്ലാന്‍ ചെയ്തായിരുന്നു കോര്‍ട്ട് റൂമിലേക്ക് എത്തിയത്. അവിടെയെത്തിയപ്പോള്‍ എല്ലാവരും കാല് മാറുകയായിരുന്നു. അങ്ങനെയാണ് അത് സംഭവിച്ചത്. ചെയ്യാന്‍ പാടില്ലായിരുന്നു അത്.” എലീന പറഞ്ഞു
”ലാലേട്ടന് വന്ന് ഷോ അവസാനിപ്പക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ബ്ലാങ്കായിപ്പോയിരുന്നു. എല്ലാവരുമായും നല്ല അടുപ്പമായിരുന്നു. കൊവിഡ് 19 നെക്കുറിച്ചോ പുറത്തെ അവസ്ഥയെക്കുറിച്ചോ അറിയില്ലായിരുന്നു. ഫുക്രുവുമായി അടുത്ത സൗഹൃമുണ്ട്. അവന് എന്റെ ട്വിന്‍ ആയി തോന്നാറുണ്ട്.” താരം പങ്കുവച്ചു
Post Your Comments