ഒന്നും ചെയ്യാത്ത ഒരുത്തനെ പ്രതിസ്ഥാനത്ത് നിര്‍ത്തുക; ഇത് ഒരുത്തന്‍ വളരുന്നതിന്റെ കണ്ണുകടി ആണോ

ഫ്രിഡ്ജിന്ന് വെള്ളം എടുത്തിട്ട് തിരിയുമ്ബോ കാലിന്റെ ചെറുവിരല്‍ വല്ലടത്തും ഇടിച്ചാല്‍ ടോവിനോക്ക് ചെറുവിരല്‍ ഉള്ളതുകൊണ്ടാണെന്നുപറയും. വീട്ടില്‍ വളര്‍ത്തുന്ന ഗപ്പി ഒക്കെ ചാവാതെ നോക്കണം കാര്യം ഗപ്പി എന്നൊരു പടത്തില്‍ അഭിനയിച്ചതുകൊണ്ട് അതും അങ്ങേരുടെ തലയിലാവും.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാന്‍ ഉ ടോവിനോ തോമസ്. താരം കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിനു താഴെ മോശം കമന്റുകളുമായി വിമര്‍ശകര്‍ എത്തിയിരുന്നു. ഇപ്പോഴിതാ ടൊവീനോയെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി സിനിമാ പ്രവര്‍ത്തകനായ വിനേഷ് വിശ്വനാഥ്. വീട്ടില്‍ വളര്‍ത്തുന്ന ഗപ്പി മീന്‍ ചത്താല്‍പോലും ഇക്കൂട്ടര്‍ ആ കുറ്റം ടൊവീനോയുടെ മേല്‍ ചുമത്തുമെന്നും അദ്ദേഹം പറയുന്നു.

പോസ്റ്റ്

മായാനദിയില്‍ അഭിനയിച്ച്‌ നദികള്‍ മുഴുവന്‍ വെള്ളം കേറി, കല്‍ക്കിയില്‍ അഭിനയിച്ച്‌ പോലീസുകാര്‍ക്ക് ഇപ്പൊ പണിയായി, വൈറസില്‍ അഭിനയിച്ച്‌ നാട് മുഴുവന്‍ വൈറസാണ്, തീവണ്ടിയില്‍ അഭിനയിച്ച്‌ തീവണ്ടി സര്‍വീസ് നിന്നു എന്നൊക്കെയാണ്. അതേ, മതവൈദികന്മാര്‍ നുണ പറഞ്ഞ് ആള്‍ക്കാരെ പറ്റിക്കുന്ന വീഡിയോകള്‍ കളിയാക്കി ഷെയര്‍ ചെയ്യുന്ന അതേ മലയാളികളില്‍ ഒരു വിഭാഗത്തിന്റെ മറ്റൊരു വിനോദം.

ഒന്നും ചെയ്യാത്ത ഒരുത്തനെ പ്രതിസ്ഥാനത്ത് നിര്‍ത്തുക. ആദ്യം പ്രളയം വന്നപ്പോ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ വോളന്റിയര്‍ വര്‍ക്കിന്‌ നിന്ന ഒരുദിവസമാണ് വിശ്രമവേളയില്‍ ഫോണ് എടുത്തപ്പോ ടോവിനോ ഒരു ക്യാമ്ബില്‍ ജോലി ചെയ്യുന്ന ഫോട്ടോ കണ്ടത്. ആ ഒരു നിമിഷത്തില്‍, എന്ത് ചെയ്യാന്‍ മനസുണ്ടായിരുന്ന മൊമെന്റില്‍ അത് തന്ന ആവേശം നല്ല വലുതായിരുന്നു. പ്രളയം ഒക്കെ കഴിഞ്ഞ് ആ സമയത്ത് ആ ഏരിയയില്‍ കാണാത്ത സാരന്മാരുടെ “ഇവനെന്തൊരു ഷോയാരുന്നടെ” ഓഡിറ്റിങ് സെക്ഷനുകളിലും ഇരുന്ന് അവിയേണ്ടിവന്നിട്ടുണ്ട്. ആ സമയത്ത് 5 പൈസയുടെ ഉപയോഗം കാണിക്കാത്ത ഫ്രാസ്ട്രേഷന്‍ ഗ്രൂപ്പുകാര്‍ തുടങ്ങിവച്ചതാണ് “flood star” എന്ന വിളി. ഇന്നിപ്പോ എന്ത് നടന്നാലും കുറ്റം ടോവിനോക്കാണ്.

ഫ്രിഡ്ജിന്ന് വെള്ളം എടുത്തിട്ട് തിരിയുമ്ബോ കാലിന്റെ ചെറുവിരല്‍ വല്ലടത്തും ഇടിച്ചാല്‍ ടോവിനോക്ക് ചെറുവിരല്‍ ഉള്ളതുകൊണ്ടാണെന്നുപറയും. വീട്ടില്‍ വളര്‍ത്തുന്ന ഗപ്പി ഒക്കെ ചാവാതെ നോക്കണം കാര്യം ഗപ്പി എന്നൊരു പടത്തില്‍ അഭിനയിച്ചതുകൊണ്ട് അതും അങ്ങേരുടെ തലയിലാവും. ഗോദയില്‍ കയറുന്ന ഫയല്‍വാന്മാര്‍ കാലുതെറ്റി വീഴാതെയൊക്കെ നോക്കുക. ഗോദ എന്നൊരു പടത്തിലും അദ്ദേഹം അഭിനയിച്ചു. അതും ഇവന്മാര്‍ അങ്ങേരുടെ തലയില്‍ കൊണ്ടുവെക്കും.
മറഡോണക്ക് ഇനി വല്ല പരിക്കോ, അങ്ങേരിനി വല്ല പെനാല്‍റ്റിയോ മിസ് ചെയ്താല്‍ ആ കുറ്റവും ഇന്നാട്ടില്‍ ഇരിക്കുന്ന ടോവിനോ തോമസിനായിരിക്കും.

ഇത്, ഒരുത്തന്‍ വളരുന്നതിന്റെ കണ്ണുകടി ആണോ അതോ നെപ്പോട്ടിസത്തില്‍ ഊന്നിയ ഫാനോളി ചിന്തകളുടെ ശാപമാണോ എന്നറിയില്ല. ട്രോള്‍ എന്നത് ഫ്രാസ്ട്രേഷന്‍ അഥവാ നല്ല ഒന്നാന്തരം ക്രിമികടി തീര്‍ക്കാനുള്ള ഒരു ഉപാധി ആയിക്കഴിഞ്ഞു.
ചെമ്ബന്‍ വിനോദിന്റെ വിവാഹത്തിന് ടോവിനോ കൊടുത്ത ആശംസ പോലും ഈ വിധത്തില്‍ ക്രൂരമായി വ്യാഖ്യാനിക്കപ്പെട്ടു എന്നോര്‍ക്കുക.

“ഇതൊക്കെ തമാശയല്ലേ, അങ്ങനെ കണ്ടുകൂടെ” എന്ന കമന്റുമായി വരുന്ന നിഷ്കളങ്കമക്കളൊക്കെ രണ്ടടി മാറി നിക്ക്.

Share
Leave a Comment