BollywoodGeneralLatest News

ഏഴ് തവണ തല്ലു കൊണ്ടു; അടിയുടെ ആഘാതത്തെക്കുറിച്ച് തപ്‌സി പന്നു

ഒരു പുരുഷന് ഒരു സ്ത്രീയെ അടിക്കാന്‍ കഴിയുന്ന എല്ലാ വഴികളിലൂടെയും ഇത് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചതിനാലാണ്.

നിലാപാടുകള്‍ തുറന്നു പറയുന്ന താരങ്ങളില്‍ ഒരാളാണ് തപസിപന്നു. നടിയുടെ പുതിയ ചിത്രം ‘താപ്പഡ്’ റിലീസിനെത്തിയത് ഫെബ്രുവരി 28 -നായിരുന്നു. എന്നാല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിലച്ചു. അതോടെ ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രം മികച്ച അഭിപ്രായം നേടുമ്പോള്‍ തനിക്ക് തല്ലു കിട്ടുന്ന രംഗം ചിത്രീകരിച്ചതിനെ കുറിച്ചു പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.

ഏഴ് തവണയാണ് തല്ലുന്ന രംഗം ചിത്രീകരിച്ചതെന്നു തപ്‌സി പറയുന്നത്. താരം ഇന്‍സ്റ്റഗ്രമില്‍ കുറിച്ചതിങ്ങനെ… “ഷൂട്ടിംഗിന് മുമ്ബ് തന്നെ അനുഭവ് (സംവിധായകന്‍) സര്‍ പറഞ്ഞിരുന്നു തല്ല് യഥാര്‍ത്ഥ്യത്തില്‍ തന്നെ ചിത്രീകരിക്കണമെന്ന്. പ്രേക്ഷകര്‍ ഇത് സ്വീകരിക്കുമോ എന്ന് നിര്‍വചിക്കാന്‍ പോകുന്ന നിമിഷമായിരുന്നു അത്. അവരുടെ വിശ്വാസം നേടാന്‍ ഞാന്‍ എന്തിനും തയ്യാറാണ്. ഈ ഷോട്ടിനായി ഞങ്ങള്‍ ഏഴ് ടേക്കുകള്‍ എടുത്തു. ആ രംഗം ശരിയായി ലഭിക്കാത്തതു കൊണ്ടല്ല. മറിച്ച്‌ ഒരു പുരുഷന് ഒരു സ്ത്രീയെ അടിക്കാന്‍ കഴിയുന്ന എല്ലാ വഴികളിലൂടെയും ഇത് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചതിനാലാണ്. അടിയുടെ ആഘാതം സൃഷ്ടിച്ചുവെന്ന് ഉറപ്പാക്കാം. ആളുകള്‍ ഈ സീന്‍ കാണുമ്ബോള്‍ ഇത് നന്നായി ചെയ്തു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു”

shortlink

Related Articles

Post Your Comments


Back to top button