ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ്. ഈ ഈ വൈറസ് വ്യാപനത്തില്‍ രണ്ടു ലക്ഷം പേര് മരണപ്പെട്ടു. ലണ്ടനില്‍ കോവിഡ് ഗുരുതരമാണെന്നും നാട്ടിലെത്താന്‍ കൊതിയാകുന്നുവെന്നും മലയാളത്തിന്റെ പ്രിയനായിക ശ്രീകല പറയുന്നു.
എന്റെ മാനസപുത്രി എന്ന സീരിയലിലെ സോഫിയ ആയി എത്തിയ ശ്രീകലകഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവിനൊപ്പം യുകെയിലാണ്. ലണ്ടനില്‍ കോവിഡ് പടരുന്ന സമയത്താണ് ശ്രീകലയും കുടുംബവും അവിടെ കുടുങ്ങിപ്പോയത്. ഭര്‍ത്താവ് വിപിന്‍ അവിടെ ഐടി പ്രൊഫഷനലാണ്. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തങ്ങളുടെ സ്ഥലത്തെ കൊറോണ പ്രശ്നത്തെക്കുറിച്ച് താരം പങ്കുവച്ചത്.
”ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. രോഗം വന്നാല്‍ വീട്ടിലിരിക്കുക. പാരസെറ്റമോള്‍ കഴിക്കുക. ഇതാണ് രീതി. രോഗം മൂര്‍ച്ഛിക്കുമ്ബോള്‍ മാത്രമാണ് പലരും ആശുപത്രികളില്‍ എത്തുക”. നഗരത്തില്‍ നിന്നും മാറിയുളള ഒരുള്‍ പ്രദേശത്താണ് ലണ്ടനില്‍ ഞങ്ങളുടെ വീടെന്നും ശ്രീകല പറയുന്നു.
”നമ്മുടെ സ്വന്തം ഫ്ളാറ്റില്‍ പോലും അനാവശ്യമായി ഒച്ചയൊന്നും ഉണ്ടാക്കാന്‍ പാടില്ല. ഞാന്‍ വന്ന സമയത്ത് ഫ്ളാറ്റില്‍ നൃത്തം അഭ്യസിച്ചിരുന്നു. അടുത്ത ദിവസം താഴെയുളളവര്‍ വന്ന് പരാതി പറഞ്ഞു. നമ്മുടെ നാട്ടില്‍ വളരെ ഭംഗിയായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വാര്‍ത്തകളിലൂടെ കാണാറുണ്ട്. നാട് എറ്റവുമധികം മിസ് ചെയ്യുന്ന സമയമാണ്. ഫ്ളാറ്റിനുളളില്‍ അടച്ചിരുപ്പാണ്. രാത്രിയാകുമ്ബോള്‍ ആരും കാണാതെ ഫ്ളാറ്റിന്റെ കോമ്ബൗണ്ടിലൂടെ കുറച്ചുനേരം വലംവെയ്ക്കും. അത് മാത്രമാണ് ഒരാശ്വാസം. ഞങ്ങളുടെ അടുത്തൊന്നും അധികം മലയാളികളില്ല. കോവിഡ് എത്രയം വേഗം നിയന്ത്രണ വിധേയമാകണേ എന്നാണ് ഇപ്പോഴുളള പ്രാര്‍ത്ഥന. എന്നിട്ട് വേണം നാട്ടിലേക്കുളള യാത്ര പ്ലാന്‍ ചെയ്യാന്‍” അഭിമുഖത്തില്‍ ശ്രീകല പങ്കുവച്ചു
Post Your Comments