ആഘോഷവും ആവേശവുമാണ്. മോഹന്‍ലാല്‍ ഷാജി കൈലാസ് ടീം ആദ്യമായി ഒന്നിച്ച ചിത്രമാണ് ആറാം തമ്പുരാന്‍, ക്ലാസും മാസും ചേര്‍ത്ത് ഉഗ്രനായി അവതരിപ്പിച്ച ആറാം തമ്പുരാനിലെ ജഗന്നാഥന് ആദ്യം മോഹന്‍ലാലിന്‍റെ മുഖമായിരുന്നില്ല എന്ന് തുറന്നു സമ്മതിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. മനോജ് കെ ജയന്‍ നായകനായ അസുരവംശത്തിന് ശേഷം ഒരു ചെറിയ പ്രോജക്റ്റ് എന്ന നിലയിലാണ് ആറാം തമ്പുരാന്റെ കഥ അലോചിച്ചതെന്നും പിന്നീട് മോഹന്‍ലാല്‍ വന്നപ്പോള്‍ ചിത്രത്തിന്റെ കഥ വികസിപ്പിച്ചതാണെന്നും ഷാജി കൈലാസ് പറയുന്നു.
ഞാനും രഞ്ജിത്തും കൂടി മദ്രാസിലെ ഒരു ഹോട്ടലില്‍ ഇരുന്നു ‘അസുരവംശം’ സിനിമയ്ക്ക് ശേഷം മറ്റൊരു സിനിമയുടെ കഥ ചര്‍ച്ച ചെയ്യുകയാണ് . മോഹന്‍ലാല്‍ എന്ന നടന് തിരക്കായതിനാല്‍ ഡേറ്റ് ഒരിക്കലും കിട്ടില്ലെന്ന ചിന്തയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങള്‍ ആലോചിച്ച ആറാം തമ്പുരാനില്‍ മോഹന്‍ലാലിന്‍റെ മുഖം കടന്നുവന്നതേയില്ല. ഞങ്ങള്‍ അതിന്റെ കഥ ഡെവലപ് ചെയ്തു കൊണ്ടിരിക്കുന്ന അവസരത്തില്‍ മണിയന്‍പിള്ള രാജു ചേട്ടന്‍ അങ്ങോട്ടേക്ക് കടന്നുവന്നു. യാദൃശ്ചികമായി ആ കഥ രാജു ചേട്ടനോട് പറഞ്ഞു. പിന്നെ ഒരു അഞ്ച് ദിവസം കഴിഞ്ഞു ഗുരു എന്ന സിനിമയുടെ സെറ്റില്‍ നിന്ന് സുരേഷ് കുമാര്‍ വിളിക്കുകയാണ്. “നിങ്ങളുടെ കയ്യില്‍ നല്ലൊരു സബ്ജക്റ്റ് ഉണ്ടെന്ന് അറിഞ്ഞു. ലാലിന് ചെയ്യാന്‍ പറ്റിയ സബ്ജക്റ്റ് ആണോ?” ,”ഞാന്‍ പറഞ്ഞു അങ്ങനെ പ്ലാന്‍ ചെയ്തിട്ടില്ല”. “ലാലിന് പറ്റിയ ത്രെഡ് ആണേല്‍ നമുക്ക് അതിനെ കുറച്ചുടെ ഒന്ന് വികസിപ്പിക്കണം” എന്ന് സുരേഷ് കുമാര്‍ പറഞ്ഞു. അങ്ങനെയാണ് ആ സിനിമയിലേക്ക് മോഹന്‍ലാല്‍ വരുന്നത്.
Post Your Comments