
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ് ഋഷികപൂര്‍ വിട വാങ്ങിയത്. തന്റെ മകന് രണ്‍ബീറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനു കാരണവുമുണ്ട്. 27-ാം വയസിലാണ് ഋഷികപൂര്‍ വിവാഹിതനായത്. എന്നാല്‍ മകനായ രണ്‍ബീറിന് ഇപ്പോള്‍ 35 ആയി.
ആരെ വേണമെങ്കിലും രണ്‍ബീറിന് വിവാഹം ചെയ്യാം. അതില്‍ തനിക്ക് എതിര്‍പ്പൊന്നുമില്ലെന്നും മകന്റെ സന്തോഷമാണ് തന്റെയും സന്തോഷമെന്ന് ഋഷി കപൂര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. മരണത്തിന് മുമ്പ് കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കാനുള്ള ആഗ്രഹവും ഋഷി കപൂര്‍ പ്രകടിപ്പിച്ചിരുന്നു.
മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ വച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു വയസ്സുള്ള 67 ഋഷി കപൂറിന്റെ അന്ത്യം. 67 വയസ്സായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
Post Your Comments