മോഹന്‍ലാലിനു കരുത്തുറ്റ സിനിമകള്‍ നല്കിയ സംവിധായകനാണ് ഷാജി കൈലാസ്. ബോക്സ് ഓഫീസില്‍ വിപ്ലവം സൃഷ്ടിച്ചിട്ടുള്ള ആറാം തമ്പുരാനും നരസിംഹവും പോലെയുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്തിട്ടുള്ള ഷാജി കൈലാസ് എന്ന സംവിധായകന് മറ്റുള്ളവരില്‍ നിന്ന് എങ്ങനെ വേറിട്ട് നില്ക്കുന്നു എന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് മോഹന്‍ലാല്‍.
“ഷാജി കൈലാസ് ഒരു അത്ഭുത മനുഷ്യനാണ്. കാരണം നമ്മള് വെറുതെ ഇരുന്നു ചെയ്യുന്ന ചില ഭാവ ചേഷ്ടകള്‍ അദ്ദേഹം അത് നോക്കിയിട്ട് ആ സീനില്‍ കൂട്ടിയിണക്കാന്‍ ശ്രമിക്കും. അത് കൊണ്ടാണ് ആ സിനിമയ്ക്ക് ഭയങ്കര ഒരു മാജിക് ഉണ്ടാകുന്നത്. നമ്മള് ചെറുതായി ഒന്ന് കാല് അനക്കിയാല്‍ അത് ഒബ്സര്‍വ് ചെയ്തു സീനിലേക്ക് ചേര്‍ക്കും.അത് ഒരിക്കലും ഒരു സീനിനെ ഡിസ്റ്റര്‍ബ് ചെയ്യുന്ന തരത്തില്‍ കൊണ്ട് വരില്ല. ഇങ്ങനെ ഇത്തരം ചലനങ്ങള്‍ ഒരു സീനിനു വേണ്ടി യോജിപ്പിച്ച് നിര്‍ത്തുന്ന മറ്റൊരു സംവിധായകനും മലയാള സിനിമയില്‍ ഇല്ല അങ്ങനെയൊരു സംവിധായകന് ഉണ്ടേല്‍ അത് ഷാജി കൈലാസ് മാത്രമാണ്. മോഹന്‍ലാല്‍ പറയുന്നു .
എകെ സാജന് തിരക്കഥ രചിച്ച റെഡ് ചില്ലീസ് ആണ് മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. നരസിംഹവും ആറാം തമ്പുരാനും വലിയ വിജയമായപ്പോള്‍ താണ്ഡവവും റെഡ് ചില്ലീസും മോഹന്‍ലാല്‍ ഷാജി കൈലാസ് ടീമിന്റെ പരാജയ ചിത്രങ്ങളാണ്.
Post Your Comments