ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപന്‍ അമാന്. ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കപ്പെട്ട ഈ ഘട്ടത്തില്‍ നീണ്ട നാളായുള്ള പങ്കാളി മേരി സോപാനനുമായുള്ള വിവാഹക്കാര്യം പുറത്തുവിട്ടിരിക്കുകയാണ് ഗായിക സാറാ ആള്‍ട്ടോ. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
കോവിഡ് വ്യാപനം കാരണം സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശമുള്ളതിനാല്‍ ആഘോഷമായിട്ടുള്ള വിവാഹം വേണ്ടെന്നുവച്ച് ഇരുവരും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സാറയും മേരിയും മാത്രമായിരുന്നു ചടങ്ങില്‍. രജിസ്റ്റര്‍ ഓഫീസില്‍ പോയി വിവാഹം നടത്തി മടങ്ങുകയായിരുന്നു ഇരുവരും.
ഫിന്‍ലാന്‍ഡിലെ ഹെല്‍സിങ്കിയില്‍ വച്ചാണ് ചടങ്ങ് നടത്തിയത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നേരത്തെ നടത്താനുദ്ദേശിച്ച വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. ഇരുവരുടെയും സംയുക്ത പ്രസ്താവനയിലാണ് വിവാഹം നടന്ന കാര്യം വെളിപ്പെടുത്തിയത്.
Post Your Comments