
ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ്. ഈ ലോക് ഡൌണില്‍ ക്രിയേറ്റിവിറ്റിയുടെ കൂട്ടു പിടിച്ചു മനോഹര കലാസൃഷ്ടികള്‍ ഒരുക്കുകയാണ് പലരും. ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചനും, മമ്മൂട്ടിയും, മോഹൻലാലും ഒക്കെ ഒന്നിച്ചു അഭിനയിച്ച ഫാമിലി എന്ന ഷോർട് ഫിലിം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അമിതാഭ് ബച്ചന്റെ കണ്ണാടി തപ്പി കണ്ടുപിടിക്കുന്ന ഈ രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.
ഇപ്പോഴിതാ എല്ലാവരും കൂടി തപ്പി എടുത്ത ഈ കണ്ണാടി അവസാനം കള്ളൻമാർ മോഷ്ടിച്ചാൽ എങ്ങനെ ഇരിക്കും എന്ന് കാട്ടി തരുകയാണ് കളവ്-19ലൂടെ അമേരിക്കയിൽ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കൾ.
കോവിഡിനെ കുറിച്ചുള്ള ബോധവൽക്കരണം ഒരു കണ്ണാടി കളവ് കഥയിലൂടെ രസകരമായി ഇവര്‍ അവതരിപ്പിക്കുന്നു ഈ ഷോർട് ഫിലിമിന്റെ ആശയം ജോഷ്വാ പത്രോസിന്റെതാണ്.
അവരവരുടെ വീടുകളിൽ ഇരുന്നു കൊണ്ടു സ്വന്തം മൊബൈലിൽ/ക്യാമറയിൽ ഷൂട്ട് ചെയ്ത ഷോർട് ഫിലിം ആണ് കളവ്-19. കോവിഡിന് എതിരെ പൊരുതുന്ന ജനതയ്ക്ക് ഒരു നല്ല സന്ദേശവുമായി എത്തിയ ഈ ഫിലിമിന്റെ തിരക്കഥ ബോണി എം കൂടത്തിലാണ് തയാറാക്കിയത്. തരുൺ ജോജി എഡിറ്റിങും പശ്ചാത്തല സംഗീതം വിമൽരാജ് സക്കറിയയും ഒരുക്കിയ ഈ വീഡിയോയില്‍ സാറാ ഗ്രേസ് ജേക്കബ്, അജീഷ് മനോളി, അജയ് വിജയൻ, ബോണി എം കൂടത്തിൽ, ജോഷ്വാ പത്രോസ് എന്നിവര്‍ വേഷമിട്ടിരിക്കുന്നു.
Post Your Comments