നടി ജ്യോതിക വിമർശിച്ച ആശുപത്രിയിൽ ചേര, അണലി വർ​ഗത്തിൽപ്പെട്ട 11 പാമ്പുകള്‍

തഞ്ചാവൂരിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വരികയും ശുചീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തപ്പോൾ പിടികൂടിയത് 11 പാമ്പുകളെയാണ്

ക്ഷേത്രങ്ങള്‍ കൊട്ടാരം പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ ആശുപത്രികളിലെ വൃത്തിഹീനമായ അവസ്ഥയിലാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നതെന്ന് നടി ജ്യോതികയുടെ പരാമര്‍ശം വലിയ വിമര്‍ശനത്തിനു ഇടയാക്കി. എന്നാല്‍ തഞ്ചാവൂരിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വരികയും ശുചീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തപ്പോൾ പിടികൂടിയത് 11 പാമ്പുകളെയാണ്. ചേര, അണലി വർ​ഗത്തിൽപ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്.

തഞ്ചാവൂരില്‍ ചിത്രീകരണവുമായി ബന്ധപ്പെട്ടു എത്തിയപ്പോള്‍ കണ്ട കാഴ്ചകളെ അടിസ്ഥാനമാക്കിയായിരുന്നു ജ്യോതികയുടെ വിമര്‍ശനം. എന്നാല്‍ ജ്യോതിക ആശുപത്രിയുടെ പേര് തന്റെ പ്രസം​ഗത്തിൽ പരാമർശിച്ചതുകൊണ്ടല്ല ശുചീകരണ നടപടികൾ നടത്തിയെന്നതാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Share
Leave a Comment