മലയാളത്തിലെ പ്രിയനടിയാണ് ജലജ. എണ്‍പതുകളില്‍ മലയാള സിനിമയില്‍ സജീവമായ ജലജ തന്റെ അഭിനയകാലത്തെ സൗഹൃദത്തെക്കുറിച്ചും നടി ശോഭയുടെ ആത്മഹത്യയെക്കുറിച്ചും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. ഉൾക്കടൽ, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങിയ ചിത്രങ്ങളില്‍ ജലജയും ശോഭയും ഒരുമിച്ചു അഭിനയിച്ചിരുന്നു. ഒരുപാട് സംസാരിക്കുന്ന തമാശകൾ പറയുന്ന സ്വഭാവക്കാരിയായ ശോഭ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നു ജലജ പറയുന്നു.
ഷൂട്ടിംഗ് കഴിഞ്ഞ് വേര്‍പിരിഞ്ഞു മൂന്നു മാസം കഴിഞ്ഞപ്പോള്‍ ”ഒരു ദിവസം രാവിലെ ഞാൻ പത്രമെടുത്തപ്പോൾ, മുൻ പേജിൽ ഒരു വാർത്ത, നടി ശോഭ ആത്മഹത്യ ചെയ്തു. ഞാൻ തകർന്നുപോയി എനിക്കത് വിശ്വസിക്കാനായില്ല. ” ജലജ പറയുന്നു.
ഒരാൾ ആത്മഹത്യ ചെയ്യണമെങ്കിൽ അതിന് തക്കതായ കാരണം വേണമെന്നു പറഞ്ഞ ജലജ ശോഭ സങ്കടത്തോടെ ഇരിക്കുന്നത് ഒരിക്കൽ പോലും താൻ കണ്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു ”ശോഭ എന്തിനിത് ചെയ്തു, എന്ന് ഞാൻ ഒരുപാട് തവണ ആലോചിട്ടുണ്ട്, അതും പതിനേഴാമത്തെ.വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തി ദേശീയ പുരസ്കാരം വരെ നേടിയ നടി. ശോഭ ജീവിച്ചിരുന്നുവെങ്കിൽ സിനിമയിൽ ഒരുപാട് അംഗീകാരങ്ങൾ അവരെ തേടിയെത്തിയേനേ. ഒരു നിമിഷത്തെ തോന്നലായിരിക്കാം ശോഭയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. അത് ഇന്നും ഒരു ദൂരൂഹതയായി തുടരുന്നു.” താരം മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
Post Your Comments