BollywoodLatest NewsNEWS

നസീറുദ്ദീന്‍ ഷായെ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്ത ; പ്രതികരണവുമായി മകന്‍

ഇന്ത്യന്‍ സിനിമയ്ക്ക് വലിയ നഷ്ടങ്ങള്‍ നല്‍കിയ രണ്ട് ദിവസങ്ങളാണ് കടന്നുപോയത്. അടുത്തടുത്ത ദിനങ്ങളില്‍ ഇര്‍ഫാന്‍ ഖാന്റെയും ഋഷി കപൂറിന്റെയും വിയോഗത്തില്‍ ഞെട്ടിനില്‍ക്കുന്ന ബോളിവുഡിനെയും സിനിമാ പ്രേമികളെയും ആശങ്കയുണര്‍ത്തി ഇന്നലെ രാത്രിയോടെ മറ്റൊരു വിവരവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു അതുല്യ നടനായ നസീറുദ്ദീന്‍ ഷായെ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നതായിരുന്നു പ്രചരിച്ചത്.

വിഷയത്തിന്റെ സത്യാവസ്ഥ മനസിലാക്കാതെ എന്തു കിട്ടിയാലും ഷെയര്‍ ചെയ്യുന്ന പലരും അത് ഷെയര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത് വസ്തുത ഇല്ലാത്ത വ്യാജപ്രചരണമായിരുന്നു. നിരവധി ട്വീറ്റുകളാണ് ഇന്നലെ രാത്രി ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ഇതോടെ നസീറുദ്ദീന്‍ ഷായുടെ മകനും നടനുമായ വിവാന്‍ ഷായ്ക്ക് തന്നെ സത്യാവസ്ഥ മനസിലാക്കി കൊടുക്കുവാന്‍ രംഗത്തെത്തേണ്ടിവന്നു.

അച്ഛന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പ്രചരണങ്ങളെല്ലാം വ്യാജമാണെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും വിവാന്‍ ട്വീറ്റ് ചെയ്തു. ‘എല്ലാം നന്നായിരിക്കുന്നു. ബാബയ്ക്ക്  ഒരു കുഴപ്പവുമില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പ്രചരണങ്ങളെല്ലാം വ്യാജമാണ്. അദ്ദേഹം നന്നായി പോകുന്നു. എന്നും അന്തരിച്ച ഇര്‍ഫാന്‍ ഖാനും ഋഷി കപൂറിനും ആദരാഞ്ജലികള്‍ നേര്‍ന്നുമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button