വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ബിനീഷ് ബാസ്റ്റ്യന്‍. നടന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രവും ഒപ്പമുള്ള വാക്കുകളുമാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. മൂന്ന് ചൂരല്‍ കസേരകള്‍ നിരത്തിയിട്ടിരിക്കുന്ന ഒരു കൊച്ചു വീടിന്റെ ചിത്രത്തിനൊപ്പം താരം പറയുന്നത് നാട്ടില്‍ പൊളിച്ചു പണിയാന്‍ തന്റെ ഈ വീട് മാത്രമേയുള്ളൂവെന്നാണ്.
പുതിയ വീട് പണിയാന്‍ പോകുന്നതിനേക്കുറിച്ചാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. “എന്റെ നാട്ടിലിനി പൊളിച്ചു പണിയാന്‍ എന്റെ വീട് മാത്രമേയുള്ളൂ. പുതിയ വീട് വയ്ക്കാനുള്ള തയാറെടുപ്പിലാണ്… ഇതുവരെ ലോണ്‍ എടുക്കാതെയാണ് സാധനങ്ങള്‍ മേടിച്ചിട്ടുള്ളത്. വീടും ലോണെടുക്കാതെ പണിയാനാണ് ആഗ്രഹം. ഇനിയുള്ള ലക്ഷ്യം ഇതാണ്. ലക്ഷ്യത്തിനടുത്തെത്തിക്കഴിഞ്ഞു…”, ചിത്രത്തിനൊപ്പം ബിനീഷ് കുറിച്ചു.
സാബു അന്തിക്കായി സംവിധാനം ചെയ്യുന്ന ‘കര്‍ത്താവ്’ എന്ന ചിത്രത്തിലൂടെ ബിനീഷ് നായകനാകുകയാണ്.
Post Your Comments