വിടപറഞ്ഞ നടന്‍ ഋഷി കുമാറിനെ അവസാനമായി കാണാന്‍ മകള്‍ എത്തും. താരത്തിന്റെ മകള്‍ റിദ്ദിമ കുമാര്‍ സാഹ്നി ഡല്‍ഹിയില്‍ ആണ് താമസം. ലോക്ഡൌണ്‍ ആയതിനാല്‍ മുംബൈയില്‍ എത്താന്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി തേടിയാണ് യാത്ര. റോഡ്മാര്‍ഗമാണ് മുംബൈയിലേക്ക് എത്തേണ്ടത്.
അദ്ദേഹത്തിെന്റ ആരോഗ്യനില മോശമാണെന്ന വിവരം ലഭിച്ചയുടന്‍ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ മുംബൈയിലെത്താന്‍ അനുമതി തേടി റിദ്ദിമ കഴിഞ്ഞദിവസം രാത്രി കേന്ദ്രആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. അഞ്ചുപേരടങ്ങുന്ന സംഘത്തിന് റോഡുമാര്‍ഗം മുംബൈയിലെത്താന്‍ അനുമതി നല്‍കണമെന്ന അഭ്യര്‍ഥിച്ചു.
‘എെന്റ കരുത്തനായ പടയാളിക്ക് വിട… നിങ്ങളെ എല്ലാ ദിവസവും ഞാന്‍ മിസ് ചെയ്യും. ഇനിയൊരിക്കല്‍ കൂടി കാണുന്നതു വരെ… ഒരു പാട് സ്നേഹം…’പപ്പയെ അവസാനനിമിഷം നേരിട്ടു കാണാനാകാത്തതിെന്റ വേദന പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ റിദ്ദിമ കുറിപ്പിട്ടിരുന്നു.
Leave a Comment