മലയാളികളുടെ അഭിമാനവും സ്വകാര്യ അഹങ്കാരവും പ്രിയതാരവുമാ. മോഹന്‍ലാലില്‍ നിന്നും ലഭിച്ച അപ്രതീക്ഷിത മറുപടിയുടെ സന്തോഷത്തിലാണ് നടന്‍ നിര്‍മല്‍ പാലാഴി. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ 32 ആം വിവാഹവാര്‍ഷികത്തിന് തന്റെ ഫോണിലൂടെ ആശംസകള്‍ നേര്‍ന്നിരുന്നു നിര്‍മല്‍ പാലാഴി. ഉടന്‍ തന്നെ അപ്രതീക്ഷിതമായി നന്ദി അറിയിച്ചും സുഖവിവരങ്ങള്‍ അന്വേഷിച്ചും പ്രിയതാരത്തിന്റെ മറുപടിയുമെത്തി. ഇതിന്റെ സന്തോഷത്തലണ് താരമിപ്പോള്‍.
ആശംസകള്‍ക്കു നന്ദി ഉണ്ടെന്നും എല്ലാവരും സുരക്ഷിതരല്ലേ എന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. സുരക്ഷിതരാണെന്നു പറഞ്ഞപ്പോള്‍ നന്നായി ഇരിക്കൂ എന്ന് അടുത്ത മറുപടിയും വന്നു. ഉടനെ തന്നെ താരം ഈ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു.
ഈ പോസ്റ്റ് ഇട്ടതു കാണുമ്പോള്‍ ജാഡയെന്നോ, അര്‍ദ്ധരാത്രിയില്‍ കുടപിടിക്കുന്നവന്‍എന്നോ, അല്‍പ്പന്‍ എന്നോ വിളിച്ചാലും ഒരു കുഴപ്പവും ഇല്ല. സന്തോഷം അങ്ങേ തലക്കില്‍ വന്നപ്പോള്‍ എന്റെ സുഹൃത്തുക്കളെ അറിയിക്കാതെ വയ്യ എന്നായി.’ എന്നായിരുന്നു ലാലേട്ടന്റെ മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് നിര്‍മല്‍ പാലാഴി കുറിച്ചത്.
Post Your Comments